Follow KVARTHA on Google news Follow Us!
ad

അഗ്‌നിപര്‍വത ലാവ കണക്കെ കത്തുന്ന ദ്രാവകം ഭൂമിക്കടിയില്‍ നിന്ന് പൊങ്ങിവരുന്നു; ദ്രാവകത്തോടൊപ്പം തീയും പുകയും, ഭൂകമ്പ ഭീതിയില്‍ ത്രിപുര

അഗ്‌നിപര്‍വത ലാവ കണക്കെ കത്തുന്ന ദ്രാവകം ഭൂമിക്കടിയില്‍ നിന്ന് പൊങ്ങിവരുന്നതിനെReport, News, Reservation, Earth Quake, National
അഗര്‍ത്തല: (www.kvartha.com 17.05.2019) അഗ്‌നിപര്‍വത ലാവ കണക്കെ കത്തുന്ന ദ്രാവകം ഭൂമിക്കടിയില്‍ നിന്ന് പൊങ്ങിവരുന്നതിനെ തുടര്‍ന്ന് ഭൂകമ്പ ഭീതിയില്‍ ത്രിപുര. അഗര്‍ത്തലയിലെ മധുബനിലാണ് ഇത്തരമൊരു പ്രതിഭാസം കണ്ടത്. മധുബന്‍ ഏരിയയിലെ കഥല്‍താലി ഗ്രാമവാസികളാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. ലാവ പോലുള്ള ദ്രാവകത്തോടൊപ്പം പുകയും തീയും ഉണ്ടാകുന്നുമുണ്ട്.

റോഡിന് സമീപത്ത് വൈദ്യുത പോസ്റ്റുകള്‍ക്കടുത്തായാണ് ഇത്തരം ലാവപോലെയുള്ള ദ്രാവകം പുറത്തേക്ക് വരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ത്രിപുരയില്‍ ഈ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് ത്രിപുരയിലെ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സബ്റൂം ഏരിയയിലാണ് മൂന്നുതവണ ഇതേ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Lava-Like Inflammable Liquid Eruption Reported In Tripura, Report, News, Reservation, Earth Quake, National

വിവരമറിഞ്ഞ് ത്രിപുര സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ഗവേഷകര്‍ സ്ഥലത്തെത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മേഖലയിലെ ഭൗമ ഫലകങ്ങളുടെ ചലനത്തെ തുടര്‍ന്നാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്.

ഭൂചലന സാധ്യത കൂടിയ സോണ്‍ അഞ്ചിലാണ് ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശക്തമായ ഭൂചലനമുണ്ടായേക്കാന്‍ സാധ്യതയുള്ള മേഖലയായാണ് ഭൂകമ്പശാസ്ത്രജ്ഞര്‍ ഈ മേഖലയെ കണക്കാക്കുന്നത്.

1897 ല്‍ ശക്തമായ ഭൂചലനം ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1600 ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lava-Like Inflammable Liquid Eruption Reported In Tripura, Report, News, Reservation, Earth Quake, National.