തകര്‍ക്കാനാവില്ലീ പച്ചക്കോട്ട; രണ്ടര ലക്ഷത്തിലേറെ ലീഡ് നേടി മലപ്പുറത്ത് കുഞ്ഞാപ്പയുടെ പടയോട്ടം

മലപ്പുറം:(www.kvartha.com 23/05/2019) മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പടയോട്ടം. മൂസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് 2,60,153 വോട്ടിന്റെ ലീഡോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. പി കെ കുഞ്ഞാലിക്കുട്ടി 589873 വോട്ടും സിപിഎമ്മിന്റെ വി പി സാനു 329720 വോട്ടും നേടി.

ബിജെപി സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ 82332 വോട്ട് നേടിയപ്പോള്‍ നോട്ട 4480 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തുണ്ട്. എസ്ഡിപിഐ ഇവിടെ 19,106 വോട്ടുകള്‍ നേടിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥിയാണ് കുഞ്ഞാലിക്കുട്ടി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Election, Trending, P.K Kunjalikutty, won, Kunhalikkutty won in Malappuram by huge lead
Previous Post Next Post