ഫലപ്രഖ്യാപനം അടുത്തിരിക്കെ വടകരയിലെ സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

ഫലപ്രഖ്യാപനം അടുത്തിരിക്കെ വടകരയിലെ സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

കോഴിക്കോട്: (www.kvartha.com 18.05.2019) തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു. വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനാണ് വെട്ടേറ്റത്. നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് വിവരം. കഴുത്തിനും കാലിനുമാണ് പരിക്കേറ്റത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടിയത്. നേരത്തെ തലശേരി നഗരസഭയില്‍ സിപിഎം കൗണ്‍സിലറായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടി വിട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 23ന് ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റത്. വടകരയില്‍ യുഡിഎഫ് സീറ്റില്‍ കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി ജയരാജനുമാണ് മത്സരിക്കുന്നത്.


Keywords: Kerala, Kozhikode, News, Thalassery, Kannur, Stabbed, Vadakara, Injured, Independent Candidate stabbed in Thalassery 

ad