Follow KVARTHA on Google news Follow Us!
ad

സാങ്കേതിക തകരാറുണ്ടായ വിമാനം മൂക്കുകുത്തി നിലത്തിറക്കി; അതിസാഹസികമായി ലാന്റിംഗ് നടത്തി പൈലറ്റ്

സാങ്കേതിക തകരാറുണ്ടായ വിമാനം അതിസാഹസികമായി Burma, News, World, Flight, Complaint, Pilot
യാംഗൂണ്‍: (www.kvartha.com 13.05.2019) സാങ്കേതിക തകരാറുണ്ടായ വിമാനം അതിസാഹസികമായി മൂക്കുകുത്തി നിലത്തിറക്കി പൈലറ്റ്. ലാന്റിംഗിനിടെയാണ് വിമാമത്തിന് സാങ്കേതിക തകരാറുണ്ടായത്. യാംഗൂണില്‍ നിന്ന് മാന്‍ഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാന്മര്‍ നാഷനല്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണ് സാഹസികമായി ലാന്‍ഡിംഗ് നടത്തിയത്.



വിമാനത്തില്‍ ഉണ്ടായിരുന്നത് 89 യാത്രക്കാരായിരുന്നു. റണ്വേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിന്റെ മുന്നിലെ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്ന് പൈലറ്റ് അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്റിംഗിന് അറിയിപ്പ് നല്‍കിയത്.

Hero pilot safely lands passenger plane with no front wheels as sparks fly from nose of jet, Burma, News, World, Flight, Complaint, Pilot

അധിക ഇന്ധനം പുറത്തേക്ക് തള്ളി വിമാനത്തിന്റെ ഭാരം കുറച്ചതിന് ശേഷമായിരുന്നു ലാന്റിംഗ്. നിലത്തേക്കിറക്കിയ വിമാനത്തിന്റെ മൂക്കു നിലത്തു മുട്ടുന്നതിനു മുമ്പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ചു. വിമാനം റണ്വേയില്‌നിന്ന് അല്പം തെന്നി മാറിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാന്‍ സാധിച്ചു. ക്യാപ്റ്റന്‍ മിയാത് മൊയ് ഒംഗിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hero pilot safely lands passenger plane with no front wheels as sparks fly from nose of jet, Burma, News, World, Flight, Complaint, Pilot.