Follow KVARTHA on Google news Follow Us!
ad

യാത്രക്കാരന്‍ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരന്‍ പിടിയിലായി; സംഭവം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

യാത്രാക്കാരന്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍Kochi, News, Trending, Smuggling, Airport, Nedumbassery Airport, Malappuram, Passenger, Secret, Message, Kerala
കൊച്ചി: (www.kvartha.com 17.05.2019) യാത്രാക്കാരന്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരന്‍ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ ജീവനക്കാരനില്‍ നിന്നും പിടികൂടിയത് .

സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആര്‍ഐ പിടികൂടി. എമിഗ്രേഷന്‍ കൗണ്ടറിന് സമീപമുള്ള ശുചിമുറിയില്‍ യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്ലീനിംഗ് സ്റ്റാഫ് പിടിയിലായത്.

Gold smuggling case at Cochin airport, Kochi, News, Trending, Smuggling, Airport, Nedumbassery Airport, Malappuram, Passenger, Secret, Message, Kerala

അതേസമയം രേഖകളില്ലാതെ കുപ്പിയില്‍ നിറച്ച് കടത്താന്‍ ശ്രമിച്ച 300 പവന്‍ സ്വര്‍ണം വെള്ളിയാഴ്ച രാവിലെ പിടികൂടിയിരുന്നു . ചാവക്കാട് സ്വദേശി ശ്യാംലാല്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണക്കടത്തിന് ശ്രമം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ നിന്നുമാണ് ശ്യാം ലാലിനെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gold smuggling case at Cochin airport, Kochi, News, Trending, Smuggling, Airport, Nedumbassery Airport, Malappuram, Passenger, Secret, Message, Kerala.