Follow KVARTHA on Google news Follow Us!
ad

മാനസികരോഗത്തിന് പിന്നിലുള്ള വില്ലന്മാരെ കണ്ടെത്തി ഗവേഷകര്‍; മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്ന് പ്രതീക്ഷ

മാനസികപ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ള പുതിയ 70 ജീനുകളെ കണ്ടെത്തിയിരിക്കുകയാണ് Kochi, News, Kerala, Health, Depression, Researchers
കൊച്ചി: (www.kvartha.com 17.05.2019) മാനസികപ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ള പുതിയ 70 ജീനുകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഓസ്‌ട്രേലിയയില്‍നിന്നുള്ള ഗവേഷകസംഘമാണ് സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡര്‍ (ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ സാഹചര്യത്തിനനുസരിച്ച് പെരുമാറാനുള്ള കഴിവില്ലായ്മ) തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ള പുതിയ 70 ജീനുകളെ കണ്ടെത്തിയത്. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചര്‍ ജനിറ്റിക്‌സ് ജേണലിലാണ്.

ഗവേഷകര്‍ കണ്ടെത്തിയത് മാനസികരോഗവുമായി ബന്ധപ്പെട്ട് പുതുതായി കണ്ടെത്തിയ 70 ജീനുകളും നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ള 261 ജീനുകളും രോഗം ഗുരുതരമാക്കുന്നതെങ്ങനെയെന്നാണ്. ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ എസ്‌കേ ഡെര്‍ക്‌സ് പറഞ്ഞത് മാനസികരോഗങ്ങള്‍ക്കുള്ള ജീവശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ചാണ് പഠനത്തില്‍ വ്യക്തമാക്കുന്നതെന്നാണ്. അതിന്റെ റിപ്പേര്‍ട്ട് തയ്യാറാക്കിയത് സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, എഡിഎച്ച്ഡി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ച പതിനായിരത്തോളം പേരിലാണ് പഠനം നടത്തിയത്.

Genes causing depression find researchers, Kochi, News, Kerala, Health, Depression, Researchers

ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ആരോഗ്യവാന്മാരായ ആളുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യം ചെയ്താണ്. സ്‌കീസോഫ്രീനിയയ്ക്ക് കാരണക്കാരായ 275 ജീനുകളെയും ബൈപോളാര്‍ ഡിസോഡറിന് കാരണക്കാരായ 13 ജീനുകളെയും വിഷാദത്തിന് കാരണക്കാരായ 31 ജീനുകളെയും എഡിഎച്ച്ഡിയ്ക്ക് കാരണക്കാരായ 12 ജീനുകളെയുമാണ് തിരിച്ചറിഞ്ഞത്. ഈ രോഗങ്ങളുടെ ജനിതകകാരണം സംബന്ധിച്ച് പഠനം കൂടുതല്‍ തെളിവുകള്‍ നല്‍കുന്നുണ്ടെന്ന് ഡേര്‍ക്‌സ് വ്യക്തമാക്കി. മാനസികരോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷയിലാണ് ഗവേഷകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Genes causing depression find researchers, Kochi, News, Kerala, Health, Depression, Researchers.