എക്‌സിറ്റ് പോളില്‍ ഇടതിനെ കൈവിട്ട് കേരളം, രാഹുല്‍ പ്രഭാവത്തില്‍ യുഡിഎഫ് തരംഗം

എക്‌സിറ്റ് പോളില്‍ ഇടതിനെ കൈവിട്ട് കേരളം, രാഹുല്‍ പ്രഭാവത്തില്‍ യുഡിഎഫ് തരംഗം

തിരുവനന്തപുരം: (www.kvartha.com 19.05.2019) ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിച്ചു. ഇനി വോട്ടെണ്ണാന്‍ നാല് ദിവസത്തെ കാത്തിരിപ്പ്. അതിനിടെ വിവിധ തരത്തിലുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നുതുടങ്ങി. ഏപ്രില്‍ 11 നാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് തുടക്കമായത്. ഞായറാഴ്ച 59 മണ്ഡലങ്ങളിലേക്കാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.


രാജ്യത്ത് ബിജെപിയും കോണ്‍ഗ്രസുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതെങ്കില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആണ് പ്രധാന കക്ഷികള്‍. 2014ല്‍ കേരളത്തില്‍ എല്‍ഡിഎഫ് എട്ടിലും യുഡിഎഫ് 12ലും വിജയം നേടിയിരുന്നു.

ഇത്തവണത്തെ എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമ്പോള്‍ കേരളം ഇടതിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫിന് 15-16 സീറ്റുകളും എല്‍ഡിഎഫിന് 4-5 സീറ്റുകളുമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം ശബരിമല സജീവമാക്കി പത്തനംതിട്ടയില്‍ കണ്ണുവെച്ചിരുന്ന ബിജെപിക്ക് ഒരുസീറ്റ് പോലും എക്‌സിറ്റ് പോളുകള്‍ നല്‍കുന്നില്ല.

കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 23ന് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച റീപോളിംഗ് നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, EXIT-POLL, Election, Lok Sabha, Trending, Exit poll results released
ad