Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കോണ്‍ഗ്രസില്‍ കൂട്ടരാജി; 3 സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര്‍ രാജി വെച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്News, Politics, Trending, Lok Sabha, Election, Result, Resignation, National,
ലകനൗ: (www.kvartha.com 24.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരാണ് രാജിവെച്ചത്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്തയച്ചു.

കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച്. കെ. പാട്ടില്‍, ഒഡീഷ സംസ്ഥാന അധ്യക്ഷന്‍ നിരജ്ഞന്‍ പട്നായിക്ക് തുടങ്ങിയവരും രാജി വച്ചു. അമേത്തിയിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു.

Election Results 2019: Fallout After Congress Crash - Rash Of Resignations To Rahul Gandhi, News, Politics, Trending, Lok Sabha, Election, Result, Resignation, National

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അമേത്തിയില്‍ മത്സരിച്ച രാഹുല്‍ അരലക്ഷം വോട്ടിനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. 2014 ലെ തെരഞ്ഞെടുപ്പില്‍ 1,07,903 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. ഒരു ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. എന്നാല്‍ 2019 ല്‍ സ്മൃതി ഇറാനി ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. അടിയന്തരാവസ്ഥാ കാലത്തു സഞ്ജയ് ഗാന്ധിയെ അമേത്തി കൈവിട്ടിരുന്നു.

പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും മുഴുവന്‍ സമയ പ്രചാരണത്തിനു യുപിയില്‍ ഇറക്കിയിട്ടും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനു ഒപ്പം നിന്നത്. ഫത്തേപൂര്‍ സിക്രി മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ദയനീയമായി തോറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ബബ്ബര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Election Results 2019: Fallout After Congress Crash - Rash Of Resignations To Rahul Gandhi, News, Politics, Trending, Lok Sabha, Election, Result, Resignation, National.