Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ രാഹുല്‍ തരംഗം; ദേശീയതലത്തില്‍ പ്രതിപക്ഷ സ്ഥാനത്തിന് പോലും അര്‍ഹതയില്ലാതെ കോണ്‍ഗ്രസ് സഖ്യം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രാഹുല്‍ തരംഗവും ശബരി National, News, Politics, Election, Lok Sabha, Rahul Gandhi, BJP, Congress, Result, Trending, Congress facing the ignominy of no Leader of Opposition post after Lok Sabha election results 2019.
ന്യൂഡല്‍ഹി: (www.kvartha.com 23.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രാഹുല്‍ തരംഗവും ശബരിമല വിരുദ്ധ വികാരവുമെല്ലാം ആഞ്ഞടിച്ചതിന്റെ ഫലമായി യുഡിഎഫ് മുന്നണി 20ല്‍ 19ഉം നേടിയെങ്കിലും ദേശീയിതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യം എന്തുനോടി എന്ന് പരിശോധിക്കുമ്പോള്‍ കൈമലര്‍ത്തേണ്ടിവരും. വെറും 90 സീറ്റുകള്‍ മാത്രം നേടാനായ യുപിഎ സഖ്യത്തിന് പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാനുള്ള അര്‍ഹത പോലും നഷ്ടപ്പെട്ടു. ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തിലും 28 സീറ്റുകള്‍ കൂടുതല്‍ നേടി വീണ്ടും ഭരണത്തിലേറുമ്പോള്‍ 60 വര്‍ഷത്തിലേറെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് വെറും 51 സീറ്റിലൊതുങ്ങി.


മോദിയെ താഴെയിറക്കാനായി ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രചരണം നടത്തി മോദിസര്‍ക്കാരിനെതിരെ തന്ത്രങ്ങല്‍ മെനയുമ്പോള്‍ കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ വാക്ക് കേട്ട് വയനാട് വന്നുമത്സരിച്ചതാണ് രാഹുല്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ദേശീയ നേതാക്കള്‍ വിലയിരുത്തുന്നു. ബിജെപിക്ക് മരുന്നിന് പോലും ശക്തിയില്ലാത്ത ഒരു സംസ്ഥാനത്ത് പോയി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമ്പോള്‍ മറുഭാഗത്ത് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലടക്കം ബിജെപി വന്‍ മുന്നേറ്റം നടത്തി. രാഹുല്‍ ഗാന്ധി മത്സരിച്ച സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ ചുരുങ്ങിയത് 54 സീറ്റുകളെങ്കിലും വേണമെന്നാണ് ചട്ടം. എന്നാല്‍ നിലവില്‍ 51 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്.


Keywords: National, News, Politics, Election, Lok Sabha, Rahul Gandhi, BJP, Congress, Result, Trending, Congress facing the ignominy of no Leader of Opposition post after Lok Sabha election results 2019.