Follow KVARTHA on Google news Follow Us!
ad

ബിജെപി ഇതര സര്‍ക്കാറിനായി നീക്കം ശക്തം; രാഹുലിനെ വീണ്ടും സന്ദര്‍ശിച്ച് ആന്ധ്രാ മുഖ്യമന്ത്രി, കോണ്‍ഗ്രസ്സും എന്‍സിപിയും ഇടതുമുണിയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നത് ചന്ദ്രബാബു നായിഡു

വോട്ടെണ്ണലിന് നാലു ദിവസം മാത്രം ശേഷിക്കേ കേന്ദ്രത്തില്‍ ബിജെപി ഇതരമുണി National, News, BJP, Rahul Gandhi, Andhra Pradesh, Congress, NCP, Lok Sabha, Election, Chandra babu naidu made discussion with rahul gandhi
ന്യൂഡല്‍ഹി: (www.kvartha.com 19.05.2019) വോട്ടെണ്ണലിന് നാലു ദിവസം മാത്രം ശേഷിക്കേ കേന്ദ്രത്തില്‍ ബിജെപി ഇതരമുണി രൂപീകരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമായി. ലോക്‌സഭ തെരെഞ്ഞടുപ്പിന്റെ അന്തിമ ദിനമായ ഇന്ന് നേതാക്കളെ ഓടി നടന്ന് സന്ദര്‍ശിച്ച് ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു നീക്കം ശക്തമാക്കി.

National, News, BJP, Rahul Gandhi, Andhra Pradesh, Congress, NCP, Lok Sabha, Election, Chandra babu naidu made discussion with rahul gandhi

ഞായാറാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം വീണ്ടും ചര്‍ച്ച നടത്തി. ശനിയാഴ്ചയും നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നായിഡു തന്നെയാണ് കേന്ദ്രത്തില്‍ നീക്കങ്ങള്‍ നടത്തുന്നത്. നായിഡു ഇന്നലെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെയും കണ്ടിരുന്നു.

കേന്ദ്രത്തില്‍ നിലവില്‍ ഇടതുമുണിയും എന്‍സിപിയും കോണ്‍ഗ്രസ്സും മറ്റു ചെറുകക്ഷികളോടും ഒരു പോലെ ചര്‍ച്ചകള്‍ നടത്തിയത് ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു മാത്രമാണ്. അതിനാല്‍ തന്നെ നിലവിലെ നീക്കങ്ങളുടെ പ്രധാന അമരക്കാരനും നായിഡു തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, BJP, Rahul Gandhi, Andhra Pradesh, Congress, NCP, Lok Sabha, Election, Chandra babu naidu made discussion with rahul gandhi