Follow KVARTHA on Google news Follow Us!
ad

ബാലാകോട്ടിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 170 ജയ്‌ഷെ ഭീകരര്‍; പാകിസ്ഥാന്റെ വാദങ്ങള്‍ പൊളിച്ചടക്കി തെളിവുകളുമായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക

ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയNew Delhi, News, Politics, Trending, Media, Report, Pakistan, Trending, Terror Attack, National,
ന്യൂഡെല്‍ഹി: (www.kvartha.com 09.05.2019) ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170 ഓളം ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഫ്രാന്‍സിസോ മറിനോ.

എന്നാല്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ആ വാദങ്ങള്‍ പൊളിച്ചടക്കിയാണ് ഇപ്പോള്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഫ്രാന്‍സിസോ മറിനോ തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ട്രിംഗര്‍ ഏഷ്യ എന്ന മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിലാണ് മറിനോ ഇക്കാര്യം വ്യക്തമാക്കുന്നത്.
 
As many as 170 JeM terrorists killed in Balakot airstrike: Italian journalist, New Delhi, News, Politics, Trending, Media, Report, Pakistan, Trending, Terror Attack, National

ബാലാകോട്ടിനടുത്ത് ഷിങ്കിയാരി ബേസ് ക്യാംപില്‍ നിന്ന് പാക് സൈനിക സംഘം ഫെബ്രുവരി 26 ന് പുലര്‍ച്ചെ ആറ് മണിക്ക് ആക്രമണം നടന്ന സ്ഥലത്ത് എത്തിയെന്നും ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആക്രമണത്തില്‍ പരിക്കേറ്റവരെ ഇവിടെ നിന്ന് ഷിങ്കിയാരിയിലെ ഹര്‍കര്‍-ഉല്‍-മുജാഹിദ്ദീന്‍ ക്യാംപിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച് സൈനിക ഡോക്ടര്‍മാര്‍ ഭീകരരെ പരിചരിച്ചുവെന്നും മറിനോ വ്യക്തമാക്കി. പരിക്കേറ്റവരില്‍ 20 പേര്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിച്ച 45 ഓളം പേര്‍ സൈനിക ക്യാംപില്‍ ഇപ്പോഴും ചികിത്സയിലാണെന്നും മറിനോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരിച്ച ഭീകരരുടെ വീടുകളില്‍ ജയ്‌ഷെ മുഹമ്മദിന്റെ സംഘം എത്തിയെന്നും ഇവര്‍ കുടുംബങ്ങള്‍ക്ക് പണം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന വിവരം പുറത്തുവിടാതിരിക്കാനായിരുന്നു ഇത്. ബാലാകോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മറിനോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആക്രമണത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമണം നടന്ന ക്യാമ്പിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വെള്ള പൂശിയ മദ്രസയാണ് സൈന്യം കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ക്ക് ക്യാമ്പിന് പരിസരത്തേക്ക് പോകാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ പുല്‍വാമയില്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ബാലാകോട്ട് വ്യോമാക്രമണം. അതേസമയം, ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഫ്രാന്‍സിസോയുടെ റിപ്പോര്‍ട്ട് സ്ട്രിംഗര്‍ ഏഷ്യ എന്ന മാധ്യമത്തില്‍ വന്നത്.

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി എന്നീ നിലയില്‍ പ്രശസ്തയാണ് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഫ്രാന്‍സിസോ മറിനോ. സൗത്ത് ഏഷ്യന്‍ വിഷയങ്ങളില്‍ തത്പര കൂടിയാണ് ഇവര്‍. ബി.നടാലെയുമായി ചേര്‍ന്ന് ''അപോകാലിപ്‌സ് പാകിസ്ഥാന്‍' എന്ന ബുക്ക് രചിച്ചിരുന്നു. ബാലാകോട്ട് വിഷയത്തില്‍ പ്രതികരിക്കാനായി വിവിധ ചാനലുകളിലെത്തിയ സ്ഥിരം സാന്നിധ്യവുമാണ് മറിനോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: As many as 170 JeM terrorists killed in Balakot airstrike: Italian journalist, New Delhi, News, Politics, Trending, Media, Report, Pakistan, Trending, Terror Attack, National.