അഖിലേഷ് യാദവിനൊപ്പം വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന യോഗി ആദിത്യനാഥ് ; എസ് പി നേതാവിനെ വിടാതെ പിന്തുടരുന്ന യു പി മുഖ്യമന്ത്രിയെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

അഖിലേഷ് യാദവിനൊപ്പം വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന യോഗി ആദിത്യനാഥ് ; എസ് പി നേതാവിനെ വിടാതെ പിന്തുടരുന്ന യു പി മുഖ്യമന്ത്രിയെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ലക്നൗ: (www.kvartha.com 18.5.2019) കഴിഞ്ഞ ദിവസം എസ് പി നേതാവ് അഖിലേഷ് യാദവ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കയാണ്. അഖിലേഷ് യാദവിനൊപ്പം വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രമായിരുന്നു അത്. ഈ ചിത്രമാണ് എല്ലാവരേയും ആശയക്കുഴപ്പിലാക്കിയത്.

കാരണം മായാവതിയെ പ്രധാനമന്ത്രിക്കസേരയില്‍ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താഴെയിറക്കാന്‍ ശപഥമെടുത്ത അഖിലേഷിനൊപ്പം എന്തായാലും യോഗി ആദിത്യ നാഥ് ഇത്രയും സൗഹര്‍ദത്തോടെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന് ഒരു സാധ്യതയുമില്ല. പിന്നീട് ഏറെ നേരത്തെ തലപുകച്ചിലിന് ശേഷം അഖിലേഷ് ചിത്രത്തിന് താഴെ ഇട്ട കമന്റാണ് ആളുകള്‍ക്ക് നേരിയ ആശ്വാസം കൊടുത്തത്.

Akhilesh Yadav shares a meal with Yogi lookalike, News, Politics, Photo, Akhilesh Yadav, Yogi Adityanath, Flight, Social Network, National.

ലക്നൗ സ്വദേശിയായ സുരേഷ് താക്കൂര്‍ ആണ് അഖിലേഷിനൊപ്പം പ്രത്യക്ഷപ്പെട്ടത്. കണ്ടാല്‍ തനി യോഗി ആദിത്യനാഥ് തന്നെ, ആരിലും സംശയമുണ്ടാക്കും. കാഷായ വേഷവും കമ്മലും പോലും സെയിം!.

ഈയിടെ യു.പിയില്‍ അഖിലേഷ് യാദവ് പ്രസംഗിക്കുന്ന എസ്.പി പ്രചാരണ വേദകളിലെല്ലാം ഈ ഡ്യൂപ്പ് യോഗിയുമുണ്ട്. പ്രസംഗിക്കില്ല, എല്ലാവരെയും കൈ വീശിക്കാണിക്കും. കാണുന്നവര്‍ക്ക് ടോട്ടല്‍ കണ്‍ഫ്യൂഷന്‍. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്നിട്ട് ആ രഹസ്യവും വെളിപ്പെടുത്തുകയായിരുന്നു: ഇത് യോഗി അല്ല!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Akhilesh Yadav shares a meal with Yogi lookalike, News, Politics, Photo, Akhilesh Yadav, Yogi Adityanath, Flight, Social Network, Humor, National.
ad