എന്‍ഡിഎ മുന്നണിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല; കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മറ്റു കക്ഷികള്‍ നേടും; രാജ്യത്ത് മൂന്നാം മുന്നണിയോ? എ ബി പി എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ

എന്‍ഡിഎ മുന്നണിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല; കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മറ്റു കക്ഷികള്‍ നേടും; രാജ്യത്ത് മൂന്നാം മുന്നണിയോ? എ ബി പി എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ

ന്യൂഡല്‍ഹി: (www.kvartha.com 19.05.2019) രാജ്യത്ത് കാവിതരംഗം ആഞ്ഞടിക്കുമെന്ന് ഭൂരിപക്ഷ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കി എ ബി പി ന്യൂസ് എക്‌സിറ്റ് ഫലം പുറത്തുവന്നു. എന്‍ഡിഎ മുന്നണിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എബിപി പറയുന്നത്. കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകള്‍ അകലെ 267 സീറ്റുകളില്‍ ബിജെപി ഒതുങ്ങുമെന്നാണ് എബിപി എക്‌സിറ്റ് പോള്‍ ഫലം.

അതേസമയം കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മറ്റു കക്ഷികള്‍ നേടുമെന്നും എബിപി പറയുന്നു. കോണ്‍ഗ്രസിന് 127 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ 148 സീറ്റുകള്‍ വരെ മറ്റു പ്രാദേശിക കക്ഷികള്‍ നേടുമെന്നും അവര്‍ പ്രവചിക്കുന്നു.

എന്‍ഡിഎക്കെതിരെ എല്ലാവരും ഒരുമിച്ചാല്‍ 275 സീറ്റുകള്‍ വരെയാകും. ഇത് കേവലഭൂരിപക്ഷത്തിനേക്കാള്‍ മൂന്ന് സീറ്റുകള്‍ അധികമാണ്. യുപിഎയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത് ടൈംസ് നൗ ആണ്. 132 സീറ്റുകള്‍ യുപിഎയ്ക്ക് പ്രവചിക്കുമ്പോള്‍ അവര്‍ 306 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നല്‍കുന്നത്. ടുഡേസ് ചാണക്യ ആണ് ഏറ്റവും കുറവ് സീറ്റുകള്‍ യുപിഎയ്ക്ക് നല്‍കുന്നത്. വെറും 70 സീറ്റുകള്‍ മാത്രമാണ് അവരുടെ എക്‌സിറ്റ് പോളില്‍ വ്യക്തമാക്കുന്നത്. മറ്റു പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നതും എബിപിയാണ്. ഇന്ത്യ ടുഡേ പ്രവചിക്കുന്ന 95 സീറ്റുകളാണ് മറ്റു കക്ഷികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും കുറവ് സീറ്റുകള്‍.


Keywords: India, National, News, NDA, UPA, Election, EXIT-POLL, Lok Sabha, Congress, BJP, Trending, ABP News exit poll released, BJP 267, UPA 127, Others 148, ABP Exit Poll 2019: BJP-led NDA to fall 5 seats short of majority in 2019 Lok Sabha elections.

ad