Follow KVARTHA on Google news Follow Us!
ad

സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ളയ്‌ക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം; കെ എസ് ആര്‍ ടി സി ബസ് വിവാഹത്തിനായി വാടകയ്‌ക്കെടുത്തു, വധുവും വരനും ബസിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ വൈറലാകുന്നു

സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ളയ്‌ക്കെതിരെ യുവാവിന്റെ വേറിട്ടpalakkad, News, Local-News, Humor, wedding, KSRTC, bus, Kerala,
പാലക്കാട്: (www.kvartha.com 27.05.2019) സ്വകാര്യ ബസ് മുതലാളിമാരുടെ കൊള്ളയ്‌ക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം. കെ എസ് ആര്‍ ടി സി ബസ് വിവാഹത്തിനായി വാടകയ്‌ക്കെടുത്ത് വധുവിന്റേയും വരന്റേയും യാത്ര. വധുവും വരനും ബസിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ വൈറലാകുകയാണ്.

തത്തമംഗലം മാങ്ങോടിലെ ബൈജുവാണ് സ്വകാര്യടൂറിസ്റ്റ് ബസുകളോടുള്ള പ്രതിഷേധസൂചകമായി കല്യാണവണ്ടിയായി കെ.എസ്.ആര്‍.ടി.സി. ബസ് തിരഞ്ഞെടുത്ത്. കല്ലട ബസ്സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഇതിന് കാരണമായെന്ന് ബൈജു പറയുന്നു. ടൂറിസ്റ്റ് ബസ്സിന് കൊടുക്കുന്ന വാടക നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കാമെന്ന ചിന്തയും തന്റെ തീരുമാനത്തിനുപിന്നിലുണ്ടായിരുന്നുവെന്നും ബൈജു അറിയിച്ചു.

'Aanavandi' turns star in Baiju's wedding, palakkad, News, Local-News, Humor, wedding, KSRTC, bus, Kerala

ഞായറാഴ്ചയാണ് ബൈജുവിന്റേയും മുതലമടയിലെ സുസ്മിതയുടേയും വിവാഹം. ജീവിതസഖിയെ സ്വന്തമാക്കാന്‍ ബൈജു മുതലമടയിലേക്ക് പോയത് എ.സി.യും കാതടപ്പിക്കുന്ന പാട്ടുമൊക്കെയുള്ള ടൂറിസ്റ്റ് ബസ്സിലല്ല. മറിച്ച് ഒരു യമണ്ടന്‍ 'ആനവണ്ടി'യിലായിരുന്നു. പുതുജീവിതത്തിലേക്കുള്ള യാത്രയ്ക്ക് 'ഡബിള്‍ ബെല്ലടിച്ച്' കെ.എസ്.ആര്‍.ടിസി മുന്നോട്ട് നീങ്ങിയപ്പോള്‍, ബൈജുവിന്റെ ചില തീരുമാനങ്ങളും കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു.

ചിറ്റൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസ്സാണ് കല്യാണത്തിനായി വാടകയ്ക്കെടുത്തത്. അഞ്ചുമണിക്കൂറിന് 9500 രൂപയായിരുന്നു വാടക. കല്യാണവണ്ടിയുടെ വലിയ അലങ്കാരങ്ങളില്ലാതിരുന്ന 'ആനവണ്ടിക്ക്', മുന്നില്‍ കെട്ടിവച്ച നെറ്റിപ്പട്ടമായിരുന്നു ആകെയുള്ള ആര്‍ഭാടം. ബസ് കാണുന്ന വഴിയോരയാത്രക്കാര്‍ക്ക് കല്യാണവണ്ടിയാണെന്ന് മനസ്സിലാക്കാനായി ബസ്സിന്റെ മുകളിലെ ബോര്‍ഡില്‍ 'വിവാഹം' എന്നെഴുതിയിരുന്നു.

ബസ്സിന്റെ ഇടത്-വലത് വശങ്ങളില്‍ ബൈജുവിന്റെയും വധുവായ സുസ്മിതയുടെയും പേരും എഴുതിച്ചേര്‍ത്തിരുന്നു. യാത്രകള്‍ ഇഷ്ടമുള്ള ബൈജു വധുവിന്റെ വീട്ടിലേക്ക് പോയത് ആളുകള്‍ നിറഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസ്സിലായിരുന്നെങ്കിലും, വധുവിനൊപ്പം കാറിലായിരുന്നു തിരിച്ചുവന്നത്.

എറണാകുളത്തെ ഗാര്‍മെന്റ്‌സ് കമ്പനിയില്‍ ജോലിനോക്കുന്ന ബൈജുവിന്റെ വിവാഹച്ചടങ്ങുകള്‍ക്കുമുണ്ടായിരുന്നു ഏറെ പ്രത്യേകത. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ കല്യാണത്തില്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Aanavandi' turns star in Baiju's wedding, Palakkad, News, Local-News, Humor, wedding, KSRTC, bus, Kerala.