Follow KVARTHA on Google news Follow Us!
ad

32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി; അതിര്‍ത്തിയില്‍ 'യതി' യുടെ കാല്‍പ്പാടുകള്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം

അതിര്‍ത്തിയില്‍ 'യതി' യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സൈന്യംNew Delhi, News, Lifestyle & Fashion, Army, Twitter, National,
ന്യൂഡല്‍ഹി: (www.kvartha.com 30.04.2019) അതിര്‍ത്തിയില്‍ 'യതി' യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് യതി എന്ന ഹിമമനുഷ്യന്റെ കാലടയാളങ്ങള്‍ കണ്ടെത്തിയതെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ചിത്രങ്ങള്‍ സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭ്യമല്ല.


മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി 32 ഇഞ്ച് നീളം,15 ഇഞ്ച് വീതിയുമുള്ള കാലടയാളമാണ് കണ്ടെത്തിയതെന്നാണ് സേന ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തില്‍ ഒരു കാല്‍പാടുകള്‍ മാത്രമേ ഉള്ളൂ. പ്രത്യേക തരത്തിലുള്ള മഞ്ഞുമനുഷ്യനാണിതെന്നും, ഭീതിപ്പെടുത്തുന്നതും വലിപ്പം കൂടിയതുമാണ് ഈ രൂപമെന്നുമാണ് നിരീക്ഷണം. പരമ്പരാഗത നേപ്പാളി വിഭാഗത്തില്‍പ്പെട്ടതാണ് ഇവ. രോമം നിറഞ്ഞതും ആള്‍ക്കുരങ്ങിനെ പോലെയുള്ളതുമാണ് ഈ രൂപമെന്നും സൈന്യം പറയുന്നു.

"Yeti" Footprints Sighted By Expedition Team, Tweets Indian Army, New Delhi, News, Lifestyle & Fashion, Army, Twitter, National

നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി. മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു. യതിയുടെ നിലനില്‍പ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇത് ഒരു സങ്കല്‍പം മാത്രമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

മിക്ക പര്യവേഷണങ്ങളിലും ഇത്തരം കാല്‍പ്പാടുകള്‍ ഹിമക്കട്ടകളില്‍ കാണപ്പെട്ടതായി സൈന്യം പറയുന്നു. മുന്‍ കാലങ്ങളില്‍ പലരും ഇത്തരം കാഴ്ചകള്‍ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഹിമക്കരടിയുടേതാണെന്നും ,മറ്റ് മൃഗങ്ങളുടെതാണെന്നുമായിരുന്നു വിലയിരുത്തല്‍.

ഏപ്രില്‍ ഒമ്പതിന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. 'ഇതാദ്യമായാണ് ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്'. കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ സേന പുറത്തുവിട്ട വിവരങ്ങളാണിത്.

ഹിമാലയത്തില്‍ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരില്‍ ചിലര്‍ യതിയെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. 1997 ല്‍ ഇറ്റലിയില്‍ നിന്നുള്ള പര്‍വതാരോഹകന്‍ റെയ്‌നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായി അവകാശപ്പെട്ടതും വാര്‍ത്തയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Yeti" Footprints Sighted By Expedition Team, Tweets Indian Army, New Delhi, News, Lifestyle & Fashion, Army, Twitter, National.