Follow KVARTHA on Google news Follow Us!
ad

കാലാവധി തീരുന്നതിന് മുമ്പ് താത്കാലിക വിസ നേടിയ തൊഴില്‍ അന്വേഷകര്‍ തൊഴില്‍വിസയിലേക്ക് മാറണം; അധികൃതരുടെ മുന്നറിയിപ്പ്

യുഎഇയിലുള്ള തൊഴില്‍ അന്വേഷകര്‍ക്കായി അധികൃതര്‍Dubai, News, World, Visa, Job
ദുബൈ: (www.kvartha.com 30.04.2019) യുഎഇയിലുള്ള തൊഴില്‍ അന്വേഷകര്‍ക്കായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആറ് മാസത്തെ വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് താത്കാലിക വിസ നേടിയ തൊഴില്‍ അന്വേഷകര്‍ തൊഴില്‍വിസയിലേക്ക് മാറണമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

വിസ നിയമങ്ങള്‍ കര്‍ശനമായി തൊഴിലന്വേഷകര്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ നിയമം പാലിക്കാത്തവര്‍ രാജ്യം വിടണമെന്നും അല്ലാത്തപക്ഷം കനത്ത പിഴയും തടവും അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നിര്‍ദേശമുണ്ട്. ഡിസംബറിലാണ് ഏറ്റവുമൊടുവില്‍ താത്കാലിക വിസ അനുവദിച്ചിരിക്കുന്നത്. ഇതിന്റെ കാലാവധി ജൂണോടെ തീരും. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

UAE issues warning for job seekers on six-month visa, Dubai, News, World, Visa, Job

ജൂണിനുശേഷം കര്‍ശനമായ പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവര്‍ രാജ്യം വിട്ട ശേഷം പുതിയ വിസയില്‍ വീണ്ടും യുഎഇയിലേക്ക് വരാമെന്ന് ഫോറിനേഴ്‌സ് അഫയേഴ്‌സ് സ്‌പോര്‍ട്‌സ് മേധാവി ബ്രിഗേഡിയര്‍ സയിദ് റാകാന്‍ അല്‍ റാഷിദി പറഞ്ഞു. താത്കാലിക വിസയുടെ കാലാവധി കഴിഞ്ഞവരെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെപ്പോലെ തന്നെ കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിസാകാലാവധി കഴിഞ്ഞുള്ള ആദ്യദിവസം നിയമലംഘകര്‍ക്ക് 100 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവും പിഴ നല്‍കേണ്ടിവരും. തൊഴിലന്വേഷകര്‍ക്കായുള്ള താത്കാലിക വിസയില്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്നതും നിയമലംഘനമാണെന്നും ജോലി ലഭിച്ചാലുടന്‍ വിസ മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കാലാവധി കഴിഞ്ഞവര്‍ക്ക് അഭയം നല്‍കിയാല്‍ 50,000 ദിര്‍ഹം പിഴയടക്കമുള്ള ശിക്ഷ നേരിടേണ്ടിയും വരുമെന്നും താത്കാലിക വിസയിലുള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് നിക്ഷേപകരോടും, സംരംഭകരോടും, സ്ഥാപനങ്ങളോടും സയിദ് റാകാന്‍ അല്‍ റാഷിദി ആവശ്യപ്പെട്ടു.

Keywords: UAE issues warning for job seekers on six-month visa, Dubai, News, World, Visa, Job.