Follow KVARTHA on Google news Follow Us!
ad

കള്ളവോട്ടില്‍ വിട്ടുവീഴ്ചയില്ല; മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് News, Thiruvananthapuram, Kerala, Muslim-League, CPM, UDF, Kasaragod, Kannur, Tikka Ram Meena on bogus vote
തിരുവനന്തപുരം:(www.kvartha.com 30/04/2019) മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന പരാതിയില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ടീക്കാറാം മീണ പറഞ്ഞു. പോസ്റ്റല്‍ വോട്ടിംഗിന്റെ കാര്യങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അവരാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കേണ്ടതെന്നും ടിക്കാറാം മീണ പറഞ്ഞു.

 News, Thiruvananthapuram, Kerala, Muslim-League, CPM, UDF, Kasaragod, Kannur, Tikka Ram Meena on bogus vote


സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം വന്നതിന് പിന്നാലെയാണ് യുഡിഎഫിനെതിരെയും ആരോപണം ഉയര്‍ന്നത്. കല്യാശേരി മണ്ഡലത്തില്‍ മാടായിയിലെ 69 ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70ാം നമ്പര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം നമ്പര്‍ ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് സിപിഎം ആരോപണം. സംഭവത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കാസര്‍കോട് കള്ളവോട്ട് നടന്നുവെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: News, Thiruvananthapuram, Kerala, Muslim-League, CPM, UDF, Kasaragod, Kannur, Tikka Ram Meena on bogus vote