Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അബ്ദുര്‍ റാഷിദും ഭാര്യയും; ഇതുവരെ അംഗങ്ങളാക്കിയത് 21 മലയാളികളെയെന്ന് എന്‍ ഐ എ

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനkasaragod, News, Religion, Terrorists, Probe, Bomb Blast, Srilanka, Kerala
കാസര്‍കോട്: (www.kvartha.com 30.04.2019) ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ തീവ്രവാദ ബന്ധമുള്ളവരുടെ പശ്ചാത്തലവും നിലവിലെ പ്രവര്‍ത്തനങ്ങളും വിശദമായി അന്വേഷിച്ച് എന്‍.ഐ.എ.

കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അബ്ദുര്‍ റാഷിദും ഇയാളുടെ ഭാര്യ എറണാകുളം സ്വദേശി സോണി സെബാസ്റ്റ്യനുമാണെന്ന് അന്വേഷണത്തില്‍ എന്‍ ഐ എ കണ്ടെത്തി. വടക്കന്‍ കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള ആളുകളുമായി ഇവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മതവിശ്വാസികള്‍ മാത്രം ഉള്‍പ്പെടുന്ന വാട്‌സ്ആപ് ഗ്രൂപ്പ് മുഖേനയും ടെലിഗ്രാഫ് മുഖേനയുമാണ് ഇവര്‍ സന്ദേശം കൈമാറുന്നത്.

Raids In Kerala Amid Probe Against ISIS Unit, 3 Suspects Questioned, Kasaragod, News, Religion, Terrorists, Probe, Bomb Blast, Srilanka, Kerala

തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയും ആയിറ്റി പീസ് സ്‌കൂളിലെ മുന്‍ ജീവനക്കാരനുമായ അബ്ദുര്‍ റാഷിദ് അബ്ദുള്ളയാണ് 21 പേരെ ഐസിസില്‍ ചേര്‍ക്കുന്നതിന് നാല് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ എത്തിച്ചത്. ശ്രീലങ്കയില്‍ സ്ഫോടന പരമ്പര തീര്‍ത്ത നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ശേഷമാണ് സംഘം അഫ്ഗാനിലേക്ക് പോയത്.

അബ്ദുര്‍ റാഷിദ് ആയിരുന്നു റിക്രൂട്ടിംഗ് സംഘത്തിന്റെ തലവന്‍. പീസ് സ്‌കൂളില്‍ വച്ചും ഇയാളുടെ ഉടുമ്പുന്തലയിലെ വീട്ടില്‍ വച്ചും പടന്നയിലെ രഹസ്യകേന്ദ്രത്തില്‍ വച്ചും മതപഠനം നല്‍കിയിരുന്നു. പടന്നയിലെ അസ്ഫാഖ് മജീദ് ഇയാളുടെ പ്രധാന കൂട്ടാളിയായിരുന്നു. ഇരുവരും ഇപ്പോള്‍ കാബൂളില്‍ ഉണ്ടെന്നാണ് എന്‍.ഐ.എക്ക് ലഭിച്ച വിവരം.

ഐസിസില്‍ ചേരാന്‍ മലബാറില്‍ നിന്ന് നാടുവിട്ട 21 അംഗ സംഘം ശ്രീലങ്കയില്‍ മാസങ്ങളോളം തങ്ങി മതപഠനം നടത്തിയ ശേഷമാണ് അഫ്ഗാനിലും സിറിയയിലും എത്തിയതെന്ന് സംസ്ഥാന രഹസ്യാനേഷണ വിഭാഗവും എന്‍.ഐ.എയും കണ്ടെത്തി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍.

ശ്രീലങ്കയില്‍ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളിലായിരുന്നു മതപഠനം നല്‍കിയിരുന്നത്. തുടര്‍ന്ന് മതപഠനം പൂര്‍ത്തീകരിച്ച് യെമന്‍ വഴിയാണ് സംഘത്തെ കയറ്റിവിട്ടത്. ഐസിസില്‍ ആകൃഷ്ടരായ മലയാളികള്‍ക്ക് സുരക്ഷിതമായ ഇടത്താവളമായിരുന്നു ശ്രീലങ്ക. വിസ രജിസ്ട്രേഷനും പരിശോധനയും ഇല്ലാതെ തന്നെ ഇവരെ അഫ്ഗാനിലും സിറിയയിലും എത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Raids In Kerala Amid Probe Against ISIS Unit, 3 Suspects Questioned, Kasaragod, News, Religion, Terrorists, Probe, Bomb Blast, Srilanka, Kerala.