Follow KVARTHA on Google news Follow Us!
ad

വിവാദങ്ങള്‍ക്ക് പിന്നാലെ ട്രെയിലറും കാണ്മാനില്ല; 'പിഎം മോദി' ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് റിലീസ് നീട്ടിവെച്ചതിന് പിന്നാലെ 'പി എം നരേന്ദ്രമോദി' ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര Narendra Modi, PM, YouTube, Video, film, PM Narendra Modi biopic trailer goes missing from YouTube
ന്യൂ ഡല്‍ഹി: (www.kvartha.com 17.04.2019) തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് റിലീസ് നീട്ടിവെച്ചതിന് പിന്നാലെ 'പി എം നരേന്ദ്രമോദി' ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രമാണ് 'പി എം നരേന്ദ്രമോദി'.

മാര്‍ച്ചിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.

സിനിമ കാണാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന് നിര്‍മ്മാതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Narendra Modi, PM, YouTube, Video, film, PM Narendra Modi biopic trailer goes missing from YouTube.