Follow KVARTHA on Google news Follow Us!
ad

കടുവയെ കിടുവ പിടിച്ചു!; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ മുക്കിയ പഞ്ചാബ് പോലീസിനെ കേരള പോലീസ് അറസ്റ്റ് ചെയ്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ മുക്കിയ പഞ്ചാബ് പോലീസിനെ കേരള പോലീസ് Arrest, Kochi, Police, Panjab, Kerala, Cash, News, Patiala police arrest 2 ASIs who went missing with Rs 6.6 crore
കൊച്ചി:  (www.kvartha.com 30.04.2019) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ മുക്കിയ പഞ്ചാബ് പോലീസിനെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തിലാണ് പഞ്ചാബ് പോലീസിലെ രണ്ട് എഎസ്‌ഐമാരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്. ഇവരെ പഞ്ചാബ് പോലീസിന് കൈമാറും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ പണത്തില്‍ നിന്ന് പകുതിയോളം അപഹരിച്ചുവെന്നാണ് കേസ്.

Arrest, Kochi, Police, Panjab, Kerala, Cash, News, Patiala police arrest 2 ASIs who went missing with Rs 6.6 crore

ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് 16 കോടി രൂപയാണ് പിടിച്ചെടുത്തത്. എന്നാല്‍ ഒമ്പത് കോടി രൂപ മാത്രമാണ് പോലീസ് ആദായനികുതി വകുപ്പിന് കൈമാറിയത്. ഏഴു കോടി രൂപ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അപഹരിക്കുകയായിരുന്നുവെന്ന് പരാതി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടര്‍ ജനറല്‍ ആണ് ഫാദര്‍ ആന്റണി മാടശ്ശേരി. ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫീസില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണക്കില്‍പെടാത്ത പണം പഞ്ചാബ് പോലീസ് പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണം കൈവശം വെച്ചതിന് ഫാദര്‍ ആന്റണി മാടശ്ശേരി ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയെന്നായിരുന്നു പോലീസ് വിശദീകരണം.

അതേസമയം താന്‍ സ്വന്തമായി നടത്തുന്ന ബിസിനസില്‍ നിന്നുള്ള വിഹിതം ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്ന് വൈദികന്‍ പറയുന്നു. തങ്ങളുടെ പക്കല്‍ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പോലീസ് പുറത്തുവിട്ടത്.

ഏകദേശം വൈകീട്ട് 4.30 മണിയോടെ പഞ്ചാബ് പോലീസിലെ രണ്ട് എഎസ്‌ഐമാരെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് കേരള പോലീസ് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് മേധാവി ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Arrest, Kochi, Police, Panjab, Kerala, Cash, News, Patiala police arrest 2 ASIs who went missing with Rs 6.6 crore