» » » » » » » » » » അശ്ലീല വീഡിയോകളുടെ ശേഖരം നശിപ്പിച്ചു; അച്ഛനും അമ്മയ്ക്കുമെതിരെ കേസുമായി മകന്‍ കോടതിയില്‍

മിഷിഗന്‍: (www.kvartha.com 15.04.2019) 20 വര്ഷത്തോളമായി താന്‍ സൂക്ഷിച്ചുവെച്ച അശ്ലീല വീഡിയോകളുടെ ശേഖരം നശിപ്പിച്ചുവെന്നാരോപിച്ച് അച്ഛനും അമ്മയ്ക്കുമെതിരെ കേസുമായി മകന്‍ കോടതിയെ സമീപിച്ചു. 40 വയസ്സുകാരനായ യു എസ് സ്വദേശിയാണ് 20 ലക്ഷം രൂപയോളം വിലവരുന്ന അശ്ലീല വീഡിയോകളുടെ ശേഖരം നശിപ്പിച്ചെന്ന് കാട്ടി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്.

മാതാപിതാക്കള്‍ക്കെതിരെ മകന്‍ നേരത്തെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇടപെട്ട് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളില്‍ നിന്നും 60 ലക്ഷം രൂപയോളം നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നശിപ്പിച്ചതിലൂടെ നിന്റെ ജീവിതം രക്ഷിച്ചു, വലിയ കാര്യമാണ് ഇത്. പോണ്‍ നിന്നെ കോക്കെയ്ന്‍ പോലെ പിടികൂടും. എന്ന് പറയുന്ന അച്ഛന്റെ ഇമെയില്‍ സന്ദേശം തെളിവായി നല്‍കിയാണ് മകന്റെ പരാതി.

2016ല്‍ മാതാപിതാക്കളുമായി താന്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. പത്ത് മാസങ്ങള്‍ക്ക് മുമ്പ് തന്റെ സമ്മതം ഇല്ലാതെ താനില്ലാത്ത സമയത്ത് വീട്ടിലെത്തിയ മാതാപിതാക്കള്‍ താന്‍ 20 വര്‍ഷത്തോളമായി 12 പെട്ടികളിലായി സൂക്ഷിച്ച അശ്ലീല വീഡിയോകളുടെയും മാസികളുടെയും ശേഖരം
തീവച്ച് നശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല വീഡിയോകളുടെ ടേപ്പുകളും മാസികകളും വിറ്റ സംഭവത്തില്‍ ആരോപണ വിധേയനാണ് മകന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, America, New York, Video, Son, Parents, Complaint, MI man sues parents over vulgar video collection. 
 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal