» » » » » » » » » » » സൈനികന്‍ വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവം; ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 09.04.2019) ​ജോ​ലി​ ​സ്ഥ​ല​ത്ത് ​സൈ​നി​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ ചെ​യ്‌​ത​ ​സം​ഭ​വ​ത്തി​ൽ​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​ര​ൻ​ ​അ​റ​സ്റ്റി​ൽ. ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തിലാണ് ഭാര്യയുടെ സുഹൃത്ത് ആര്യനാട് ഉഴമലയ്ക്കല്‍ വിപിന്‍ വിലാസത്തില്‍ അമിതാബ് ഉദയ്(26) അറസ്റ്റിലായത്. ​ആ​ത്മ​ഹ​ത്യാ ​പ്രേ​ര​ണാ​ക്കു​റ്റം​ ​ചു​മ​ത്തി​യാ​ണ് ​ഇ​യാ​ളെ​ ​അ​റ​സ്റ്റു​ ചെ​യ്‌​ത​ത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ് . ​സം​ഭ​വ​ത്തി​ൽ​വിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജനയ്ക്ക് (22) എതിരെ പോലീസ് കേസ് എടുത്തു. മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ് ഇപ്പോള്‍ അമിതാബ് .

Man held in association with suicide of army Jawan, Thiruvananthapuram, News, Local-News, Arrested, Cheating, Police, Probe, Suicide, Kerala

വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍തൃവീട്ടില്‍ നിന്നുകൊണ്ടുവന്ന 17 പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അമിതാബ് സഹോദരനെ വിളിച്ച് അറിയിച്ചതെന്നും വിശാഖിന്റെ സഹോദരന്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

അമിതാബിന്റെ ഫോണ്‍ വിളിക്കുശേഷമാണു അഹമ്മദാബാദിലെ ജാംനഗറില്‍ ജോലി ചെയ്തിരുന്ന വിശാഖ് ആത്മഹത്യ ചെയ്തതെന്നു പോലീസ് കണ്ടെത്തി. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തായിരുന്നു വിശാഖിന്റെ ആത്മഹത്യ. ഓഫീസിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയിലും അമിതാബിനു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് മരണങ്ങളില്‍ പ്രതിയാണെന്നു വ്യക്തമായതോടെയാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളനാട് സ്വദേശിയായ യുവതിയുമായി അമിതാബ് മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിച്ചശേഷം അമിതാബില്‍ നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന കേസിലാണ് സസ്‌പെന്‍ഡ് ചെയ്തത്.

ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് 19ന് ആണ് ​ഗു​ജ​റാ​ത്ത് ​ജാം​ന​ഗ​റി​ലെ​ ​മി​ലി​ട്ട​റി​ ​ക്യാ​മ്പി​ൽ​ ​സ്വ​ന്തം​ ​തോ​ക്കി​ൽ​ ​നി​ന്നു​ള്ള​ ​വെ​ടി​യേ​റ്റ് ​ വിശാഖിനെ മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തിയത്. ​ജ​നു​വ​രി​യി​ലാ​ണ് ​വൈ​ശാ​ഖി​ന്റെ​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​ര​ണ്ട് ​മാ​സ​ത്തി​ന​കം​ ​ജോ​ലി​സ്ഥ​ല​ത്തേ​ക്ക് ​പോ​യ​ ​വൈ​ശാ​ഖി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​ആ​രോ​പി​ച്ച് ​സ​ഹോ​ദ​ര​ൻ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ബി.​അ​ശോ​കി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ക്രൈം​ബ്രാ​ഞ്ച് ​ഡിവൈ.​എ​സ്.​പി​ ​ഡി.​ ​അ​ശോ​ക​ൻ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ ​പി​ടി​യി​ലാ​യ​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man held in association with suicide of army Jawan, Thiruvananthapuram, News, Local-News, Arrested, Cheating, Police, Probe, Suicide, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal