Follow KVARTHA on Google news Follow Us!
ad

ആ പാര്‍ട്ടി രഹസ്യം പുറത്തുപറഞ്ഞാല്‍ എന്നെ സി പി എം പുറത്താക്കും: കോടിയേരി ബാലകൃഷ്ണന്‍

ആ പാര്‍ട്ടി രഹസ്യം പുറത്തുപറഞ്ഞാല്‍ എന്നെ സി പി എം പുറത്താക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി Kasaragod, Kerala, News, Trending, Election, Kodiyeri Balakrishnan, Kodiyeri Balakrishnan about party secret
കാസര്‍കോട്: (www.kvartha.com 17.04.2019) ആ പാര്‍ട്ടി രഹസ്യം പുറത്തുപറഞ്ഞാല്‍ എന്നെ സി പി എം പുറത്താക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ സര്‍വ്വേകളും വസ്തുതാ വിരുദ്ധമാണ്. ആ കണക്ക് ചില താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്. അതിലൊന്നും വിശ്വാസ്യതയില്ല. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പുറത്തു വന്ന സര്‍വ്വേകളെല്ലാം ചൂണ്ടിക്കാട്ടിയാണ് കോടിയേരി സര്‍വ്വേയുടെ വിശ്വാസ്യത ശരിയല്ലെന്ന് വ്യക്തമാക്കിയത്.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പി എം ഓരോ പ്രദേശവും കേന്ദ്രീകരിച്ച് കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ടില്‍ എത്ര സീറ്റ് എല്‍ ഡി എഫിന് കിട്ടുമെന്ന് ചോദിച്ചപ്പോഴാണ് ആ റിപോര്‍ട്ടിലെ രഹസ്യം പുറത്തുവിട്ടാല്‍ തന്നെ പാര്‍ട്ടി പുറത്താക്കുമെന്ന് കോടിയേരി പറഞ്ഞത്. കാസര്‍കോട് പ്രസ് ക്ലബിന്റെ മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ആര്‍ എസ് എസ് പ്രചാരകനെ പോലെയാണ് പ്രസംഗിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. ശബരിമലയിലെത്തിയ ഭക്തരെ അക്രമിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. ശബരിമല വിഷയം ചര്‍ച്ച വിഷയമാക്കുന്നതില്‍ ഇടതുപക്ഷത്തിന് പ്രശ്‌നമില്ല. അത് ബി ജെ പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകും. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

1991 ന് മുമ്പ് ഇവിടെ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളും പോയിരുന്നു. 1991 എപ്രില്‍ അഞ്ചിന് സ്ത്രീ പ്രവേശനത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അന്നത്തെ ഇ കെ നായനാറുടെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ വിധി നടപ്പാക്കി. ഹൈക്കോടതി വിധിക്കെതിരെ ബിജെപിയുടെ അഭിഭാഷക സംഘമാണ് സുപ്രീംക്കോടതിയില്‍ പോയതെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീ പ്രവേശനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത് രാജ്‌നാഥ് സിംഗ് മന്ത്രിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലമാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ 144 പ്രഖ്യാപിക്കണമെന്നും  കേന്ദ്രസേനയെ അയക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നു. എന്നാല്‍ ഇറക്കിയില്ല. ഭരണഘടനാപരമായ അവകാശമായതിനാല്‍ സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞത്. പിന്നെ എന്തിനാണ് പ്രധാനമന്ത്രിയും അമിത്ഷായും തെറ്റിധാരണ ഉണ്ടാക്കുന്നത്. ലോകസഭാ തെരഞ്ഞെുപ്പ്  ശബരിമല വിഷയത്തിലുള്ള ഹിതപരിശോധനയല്ല. റിവിഷന്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിണഗണനയിലാണ്.

വിശ്വാസികളുടെ സംരക്ഷണത്തിന് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ശബരിമലയുടെ പാശ്ചാത്തല വികസനത്തിന്  733 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് സംഘ്പരിവാര്‍ പ്രചാരണത്തില്‍ നടവരവ് 98 കോടി രൂപ കുറഞ്ഞപ്പോള്‍ 100 കോടി രൂപ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കി. ശബരിമലയെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാനാണ് സഹായം നല്‍കിയത്. വിശ്വാസികളെ അണിനിരത്തി ബിജെപിയുടെ പ്രചാരണത്തെ നേരിടും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trending, Election, Kodiyeri Balakrishnan, Kodiyeri Balakrishnan about party secret
  < !- START disable copy paste -->