ഹാരാര്‍പണ സമയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വേദി തകര്‍ന്ന് വീണു; കെ മുരളീധരനും അണികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹാരാര്‍പണ സമയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വേദി തകര്‍ന്ന് വീണു; കെ മുരളീധരനും അണികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: (www.kvartha.com 11.04.2019) ഹാരാര്‍പണ സമയത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വേദി തകര്‍ന്നു വീണു. കെ മുരളീധരനും അണികളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് റിപ്പോര്‍ട്ട്. മുരളീധരനായി കുറ്റ്യാടി ചെറിയ കുമ്പളത്ത് ഒരുക്കിയ ഹാരാര്‍പ്പണവേദിയാണ് തകര്‍ന്നത്. അണികള്‍ ഹാരമണിയിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഭവം. അണികളോടൊപ്പം മുരളീധരനും നിലത്ത് വീണു.

എന്നാല്‍ നിലത്ത് വീണിട്ടും ചാടിയെഴുന്നേറ്റ് ഒന്നും സംഭവിക്കാത്തത് പോലെ മുരളീധരന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ സ്വതസിദ്ധമായ നര്‍മം കൈവിടാന്‍ അദ്ദേഹം തയ്യാറായില്ല. ' ഏത് പ്രതിസന്ധി ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയും.

 K Muraleedharan escapes miraculously after stage collapses during poll campaign, Vadakara, News, Politics, Trending, Lok Sabha, Election, K.Muraleedaran, Video, Kerala, Humor

സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവുന്നില്ല'എന്ന് ചിരിയോടെ മുരളീധരന്‍ പ്രതികരിച്ചു. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Muraleedharan escapes miraculously after stage collapses during poll campaign, Vadakara, News, Politics, Trending, Lok Sabha, Election, K.Muraleedaran, Video, Kerala, Humor.
ad