Follow KVARTHA on Google news Follow Us!
ad

പാദരക്ഷകള്‍ തിരഞ്ഞടുക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാം; പാദ സംരക്ഷണത്തിനായി...

പാദരക്ഷകള്‍ തിരഞ്ഞടുക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധKochi, News, Kerala, Health, Lifestyle & Fashion
കൊച്ചി: (www.kvartha.com 30.04.2019) പാദരക്ഷകള്‍ തിരഞ്ഞടുക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാം. ചെരുപ്പിന്റെ ഫാഷനും ഭംഗിയും നോക്കിയാണ് നാം എന്നും ചെരുപ്പുകള്‍ തിരഞ്ഞടുക്കാറുള്ളത്. എന്നാല്‍ പാദത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാറുണ്ടോ? പാദരക്ഷകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ നല്‍കുന്നത് പാദങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. വളരെ മൃദുവായ പാദരക്ഷകള്‍ ധരിക്കുന്നതാണ് പ്രമേഹരോഗികള്‍ക്ക് ഉത്തമം. മാര്‍ദവം കുറഞ്ഞ കാലുകളില്‍ പെട്ടന്ന് മുറിവ് ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

പുതിയ പാദരക്ഷകള്‍ ഉപയോഗിക്കുമ്പോള്‍ കാല്‍ ഉരഞ്ഞ് പൊട്ടുന്നത് പ്രധാന പ്രശ്‌നമാണ്. ഇതിനുള്ള ഒരു പരിഹാര മാര്‍ഗമാണ് ആദ്യദിവസങ്ങളില്‍ കുറച്ചു ദൂരം മാത്രം ഉപയോഗിച്ച് പിന്നീട് ദീര്‍ഘദൂരം ഉപയോഗിക്കുന്നത്. ആദ്യം ഉപയോഗിച്ച് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വീണ്ടും ഉപയോഗിക്കുക എന്നത് മറ്റൊരു പരിഹാരമാണ്. എന്നാല്‍ വീണ്ടും കാല്‍ പൊട്ടുന്നുവെങ്കില്‍ അല്‍പം ടാല്‍കം പൗഡര്‍ കാല്‍ ഉരയുന്ന് പൊട്ടുന്ന ഭാഗത്ത് ഇടുന്നത് നല്ലതാണ്.

Foot care; Important things make sandals more comfortable, Kochi, News, Kerala, Health, Lifestyle & Fashion

പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ഒരു കാലില്‍ മാത്രം ഇട്ടുനോക്കാതെ രണ്ട് കാലിലും ഇട്ട് നോക്കി അളവ് ശരിയാക്കുക. കാരണം രണ്ട് പാദങ്ങളും തമ്മില്‍ അല്‍പ്പം വ്യത്യാസമുള്ളത് കൊണ്ട് തന്നെ പിന്നീട് പാകമാകാതിരിക്കാം. വൈകുന്നേരമാണ് ചെരുപ്പ് വാങ്ങാനുള്ള ശരിയായ സമയം. കാരണം വൈകുന്നരം കാലുകള്‍ക്ക് വലിപ്പം കൂടും. അല്ലാതെ വാങ്ങുകയാണെങ്കില്‍ കാലുകള്‍ക്ക് സമ്മര്‍ദം കൂടാന്‍ കാരണമാകുന്നു.

ഷൂസ് ധരിക്കുന്നവര്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഷൂസ് അഴിച്ചുവെക്കുന്നത് നല്ലതാണ്. കാലുകള്‍ക്ക് അയവു നല്‍കാനും വായു സഞ്ചാരത്തിനും വേണ്ടിയാണിത്. അതുപോലെ ഷൂവിന്റെ കട്ടിയേറിയ ഇന്‍സോളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം മൃദുവായത് ഉപയോഗിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Foot care; Important things make sandals more comfortable, Kochi, News, Kerala, Health, Lifestyle & Fashion.