Follow KVARTHA on Google news Follow Us!
ad

സാമൂഹിക മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍; വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, എസ് എം എസ് വഴി പ്രചരണം നടത്തിയാലും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കാണിക്കണം; ചട്ടം ലഘിച്ചാല്‍ പിടിവീഴും

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍. സാമൂഹിക Kerala, News, Social Network, Whatsapp, Facebook, Election, Trending, Election: You are under observation of social media monitoring team
പത്തനംതിട്ട: (www.kvartha.com 13.04.2019) തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, വെബ്‌സൈറ്റുകള്‍, എസ്എംഎസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, എസ് എം എസ് തുടങ്ങിയ വഴി പ്രചരണം നടത്തിയാലും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കാണിക്കണമെന്നും ചട്ടം ലഘിച്ചാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യപ്രചാരണവും പാടില്ല. വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്തിയാലും പിടിവീഴും.

Kerala, News, Social Network, Whatsapp, Facebook, Election, Trending, Election: You are under observation of social media monitoring team

വെബ്‌സൈറ്റിലൂടെ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ത്ഥികളും റിപോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണം. ബള്‍ക്ക് എസ്എംഎസ് ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ്എംഎസുകള്‍ അയക്കാന്‍ പാടില്ല. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ്എംഎസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

റേഡിയോ, ടിവി, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സാമൂഹിക മാധ്യമങ്ങളിലൂടെയോ പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ചട്ടം നിര്‍ദശിക്കുന്നുണ്ട്. ഇതിനായി നിശ്ചിത ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മാധ്യമ നിരീക്ഷണ സെല്ലില്‍ ലഭിക്കും. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് കോപ്പിയും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയോടൊപ്പം നല്‍കണം.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തി കമ്മീഷന് നല്‍കുകയും വേണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Social Network, Whatsapp, Facebook, Election, Trending, Election: You are under observation of social media monitoring team