Follow KVARTHA on Google news Follow Us!
ad

വാര്‍ത്താ അവതാരകന്‍ ഗോപന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാന്‍ അനുമതി നല്‍കാതിരുന്ന കേരളാ ഹൗസ് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തം

അന്തരിച്ച പ്രമുഖ വാര്‍ത്താ അവതാരകന്‍ ഗോപന്റെ മൃതദേഹം കേരളാ ഹൗസില്‍New Delhi, News, Media, Dead, National,
ന്യൂഡല്‍ഹി : (www.kvartha.com 30.04.2019) അന്തരിച്ച പ്രമുഖ വാര്‍ത്താ അവതാരകന്‍ ഗോപന്റെ മൃതദേഹം കേരളാ ഹൗസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ പൊതു ദര്‍ശനത്തിന് അനുമതി നിഷേധിച്ചെന്നാണ് പരാതി.

ഇതേതുടര്‍ന്ന് പൊതു ദര്‍ശനം ഒഴിവാക്കി മൃതദേഹം കല്‍ക്കാജിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വൈകിട്ട് 4.30 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതേസമയം, ആരും രേഖാമൂലം അനുമതി തേടിയിട്ടില്ലെന്നാണ് കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറുടെ വിശദീകരണം.
Disrespect to journalist Gopan after his death says, friends, New Delhi, News, Media, Dead, National

തിങ്കളാഴ്ച രാത്രിയാണ് ഗോപന്‍ അന്തരിച്ചത്. രാത്രിയോടെ പൊതുദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡെല്‍ഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. അങ്ങനെയെങ്കില്‍ 8.10 ഓടെ പൊതുദര്‍ശനത്തിന് എത്തിക്കാം. 11 മണിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താം എന്ന കണക്കുകൂട്ടലാണ് നടത്തിയിരുന്നത്.

എന്നാല്‍ ബന്ധപ്പെട്ട ആളുകള്‍ ചൊവ്വാഴ്ച രാവിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോള്‍ കേരള സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Disrespect to journalist Gopan after his death says, friends, New Delhi, News, Media, Dead, National.