Follow KVARTHA on Google news Follow Us!
ad

കളി കര്‍ഷകരോടു വേണ്ട; കര്‍ഷകര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മര്‍ച്ചന്റ് അസോസിയേഷന്‍, പെപ്സികോ ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിച്ച് വ്യാപാരികള്‍

പെപ്സികോ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ കൊടുങ്ങല്ലൂരിലെ Kerala, News, Farmers, Gujarat, Business, Boycotts, CITU calls for boycotting the potato products of Pepsico including lays in solidarity with the struggles of the potato farmers in Gujarat.
കൊടുങ്ങല്ലൂര്‍: (www.kvartha.com 30.04.2019) പെപ്സികോ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍. കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിച്ച ആഗോളകുത്തകയായ പെപ്സികോയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്നാണ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരേ കമ്പനിയെടുത്ത നടപടികള്‍ പിന്‍വലിക്കാതെ വ്യാപാരം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് യോഗ തീരുമാനം.


ലയ്‌സ് എന്ന ബ്രാന്‍ഡില്‍ പെപ്സികോ കമ്പനി വില്‍ക്കുന്ന ഉരുളക്കിഴങ്ങ് ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അതേതരം ഉരുളക്കിഴങ്ങ് സ്വന്തം പാടത്ത് കൃഷി ചെയ്തു എന്ന കുറ്റത്തിനാണ് അഹമ്മദാബാദിലെ പത്തോളം കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ കേസ് കൊടുത്തിരിക്കുന്നത്.  ഓരോ കര്‍ഷകനും ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം.

എഫ് എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം 'പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈട്ടീസ് ആന്റ് ഫാര്‍മേര്‍സ് റൈറ്റ് ആക്റ്റ് 2001' പ്രകാരം അവര്‍ക്കാണെന്ന് കാട്ടിയാണ് വെറും 34 ഏക്കര്‍ പാടത്തെ കൃഷിക്കെതിരെ പെപ്‌സികോ കേസ് നല്‍കിയത്. ഈ കര്‍ഷകര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മര്‍ച്ചന്റ് അസോസിയേഷന്റെ ഈ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Farmers, Gujarat, Business, Boycotts, CITU calls for boycotting the potato products of Pepsico including lays in solidarity with the struggles of the potato farmers in Gujarat.