Follow KVARTHA on Google news Follow Us!
ad

ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വഞ്ചിച്ച പ്രതി ഒളിവില്‍

ഇസ്രായേലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 3,50,000 രൂപ നാരകത്തില്‍ മോളി Thodupuzha, News, Kerala, Cheating, Job, Enquiry, Complaint, Police
തൊടുപുഴ: (www.kvartha.com 14.04.2019) ഇസ്രായേലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 3,50,000 രൂപ നാരകത്തില്‍ മോളി തോമസിന്റെ കൈയില്‍ നിന്നും പണം തട്ടിയ പ്രതി ഒളിവില്‍. പാക്കുംമലയില്‍ വീട്ടില്‍ (പുത്തന്‍പുരയില്‍) സൂര്‍ജിത്ലാല്‍ ആണ് പണം തട്ടിയത്. പലപ്രാവശ്യം സുര്‍ജിത്ലാലിനോട് ജോലിയുടെ കാര്യം അന്വേഷിക്കുമ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

സുര്‍ജിത്ലാല്‍ കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തിലെ പിറ്റിഎ പ്രസിഡന്റായിരുന്നു. മോളി തോമസിന്റെ മകള്‍ ഡിവൈന്‍ കെ ഈ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഈ വിശ്വാസത്തിലാണ് പണം നല്‍കിയത്. അന്വേഷിച്ചപ്പോള്‍ പലരുടെ കൈയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്ന സംഘത്തിലെ സംഘത്തലവനാണ് സുര്‍ജിത്ലാല്‍ എന്നാണ് അറിയുവാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

Cheating case against man, Thodupuzha, News, Kerala, Cheating, Job, Enquiry, Complaint, Police

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ യാതൊരുവിധത്തിലുമുള്ള അന്വേഷണമോ, പ്രതിയെ പിടിക്കാനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating case against man, Thodupuzha, News, Kerala, Cheating, Job, Enquiry, Complaint, Police.