Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം; സുബ്രമണ്യന്‍ സ്വാമിയുടെ പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസ്; രണ്ടാഴ്ചയ്ക്കകം സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് താക്കീത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വിവാദത്തില്‍New Delhi, News, Politics, Lok Sabha, Election, Notice, Allegation, Rahul Gandhi, National
ന്യൂഡല്‍ഹി: (www.kvartha.com 30.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചു. വിദേശപൗരത്വം സംബന്ധിച്ച് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചത്. പൗരത്വം സംബന്ധിച്ച് നിലവിലെ സ്ഥിതി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് സ്വാമിയുടെ ആരോപണം.

വിദേശ പൗരത്വവുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണെന്നുള്ളതിന് രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 2003ല്‍ ബാക്ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ യു.കെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. കമ്പനിയുടെ ആനുവല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

Centre's Notice To Rahul Gandhi Over Complaint About Foreign Citizenship, New Delhi, News, Politics, Lok Sabha, Election, Notice, Allegation, Rahul Gandhi, National.

ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പകുതി പിന്നിട്ടപ്പോഴാണ് ഇത്തരമൊരു നോട്ടീസ് നല്‍കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Centre's Notice To Rahul Gandhi Over Complaint About Foreign Citizenship, New Delhi, News, Politics, Lok Sabha, Election, Notice, Allegation, Rahul Gandhi, National.