Follow KVARTHA on Google news Follow Us!
ad

കള്ളവോട്ട് പോലീസ് വകുപ്പിലും; ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖ പുറത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പ് പിന്നാലെ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട്Thiruvananthapuram, News, Kerala, Politics, Lok Sabha, Election, Trending, Police, Voters, Police
തിരുവനന്തപുരം: (www.kvartha.com 30.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് പിന്നാലെ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ഇതുസംബന്ധിച്ച് ചില നേതാക്കളുടെ ശബ്ദസന്ദേശം പുറത്തുവന്നതായും റിപോര്‍ട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ സമാഹരിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാവിന്റേതാണ് ശബ്ദരേഖയെന്നാണ് ആക്ഷേപം.

58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തി പിന്നീട് പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.

 Bogus vote allegation against police association, Thiruvananthapuram, News, Kerala, Politics, Lok Sabha, Election, Trending, Police, Voters, Police

അതേസമയം ഇക്കാര്യം പോലീസ് അസോസിയേഷന്‍ നിഷേധിച്ചു. പോലീസ് അസോസിയേഷന്റെ അറിവോടുകൂടി പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നിട്ടില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.

Keywords: Bogus vote allegation against police association, Thiruvananthapuram, News, Kerala, Politics, Lok Sabha, Election, Trending, Police, Voters, Police.