Follow KVARTHA on Google news Follow Us!
ad

യുപിയില്‍ ചില സീറ്റുകള്‍ പോയേക്കാം; കഴിഞ്ഞ തവണ വിജയിക്കാത്ത ഇടങ്ങളില്‍ ഇക്കുറി 60 സീറ്റ് പിടിക്കും, കേരളത്തില്‍ അഞ്ചുസീറ്റ് ഉറപ്പ്; അമിത ആവേശവുമായി അമിത് ഷാ

അഭിപ്രായ സര്‍വേകളെ പുച്ഛിച്ച് തള്ളി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്Kochi, News, Lok Sabha, Election, Trending, BJP, Religion, Sabarimala, Supreme Court of India, Kerala,
കൊച്ചി: (www.kvartha.com 17.04.2019) അഭിപ്രായ സര്‍വേകളെ പുച്ഛിച്ച് തള്ളി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷ രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അഭിപ്രായ സര്‍വേകള്‍ക്കെതിരെ അമിത് ഷ രംഗത്തെത്തിയത്. അഭിപ്രായ സര്‍വെകള്‍ പാളുമെന്നും ബിജെപിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും പറഞ്ഞ അമിത് ഷാ യുപിയില്‍ ചില സീറ്റുകള്‍ പോയേക്കാമെന്നും തുറന്നുപറഞ്ഞു.

എന്നാല്‍ ആ നഷ്ടം മറ്റിടങ്ങളില്‍നിന്നു പരിഹരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മാത്രമല്ല, കഴിഞ്ഞ തവണ വിജയിക്കാത്ത ഇടങ്ങളില്‍ ഇക്കുറി 60 സീറ്റ് പിടിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മാത്രമല്ല, കേരളത്തില്‍ അഞ്ചുസീറ്റ് ഉറപ്പാണ്, എന്നാല്‍ അത് ഏതെന്ന് ഇപ്പോള്‍ പറയില്ലെന്നും അമിത് ഷാ അറിയിച്ചു.

Amit shah about Loksabha elections, Kochi, News, Lok Sabha, Election, Trending, BJP, Religion, Sabarimala, Supreme Court of India, Kerala

അതേസമയം ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കുമോ എന്ന ചോദ്യത്തിന് ശബരിമല തെരഞ്ഞെടുപ്പു വിഷയമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ വിശ്വാസികള്‍ നേരിട്ട അതിക്രമങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്നും അതു തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമലയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കുന്നതിനു മാത്രമാണു വിലക്ക്. എല്ലാ സുപ്രീംകോടതി വിധികളും നടപ്പാക്കുമോയെന്ന് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു. പള്ളികളില്‍ ഉച്ചഭാഷിണി പാടില്ലെന്ന വിധി നടപ്പാക്കാന്‍ അദ്ദേഹം പിണറായിയെ വെല്ലുവിളിച്ചു. വോട്ടുബാങ്ക് തകരുമെന്നു പേടിച്ചാണ് ഇടതുസര്‍ക്കാര്‍ ഇരട്ടനിലപാടെടുക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

വയനാടിനെക്കുറിച്ച് നടത്തിയ 'പാക്കിസ്ഥാന്‍' പരാമര്‍ശത്തില്‍ മാപ്പുപറയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം ജനങ്ങള്‍ അംഗീകരിച്ചതാണെന്നും അമിത് ഷാ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ ജനങ്ങള്‍ 44 സീറ്റിലൊതുക്കി. അതു മറക്കരുത്. ബിജെപിയുടേത് ഉന്മൂലന ശൈലി ആണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit shah about Loksabha elections, Kochi, News, Lok Sabha, Election, Trending, BJP, Religion, Sabarimala, Supreme Court of India, Kerala.