Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൊബൈല്‍ ഫോണിന്റെ ആകൃതിയില്‍ എത്തിച്ച 84 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി; വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൊബൈല്‍ ഫോണിന്റെ ആകൃതിയില്‍Thiruvananthapuram, News, Mobile Phone, Police, Arrested, Customs, Airport, Gold, Seized, Kerala,
തിരുവനന്തപുരം: (www.kvartha.com 30.04.2019) തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൊബൈല്‍ ഫോണിന്റെ ആകൃതിയില്‍ എത്തിച്ച 84 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. സംഭവത്തില്‍ വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷിനെ പോലീസ് അറസ്റ്റുചെയ്തു. സി.എസ്.എഫ് ഉദ്യോഗസ്ഥരാണ് അനീഷിനെ പിടികൂടിയത്.

ദുബൈയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ എത്തിച്ച 10 കിലോ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത് .

Airport official caught while trying to smuggle gold, Thiruvananthapuram, News, Mobile Phone, Police, Arrested, Customs, Airport, Gold, Seized, Kerala

അനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിക്കാന്‍ തുടങ്ങിയപ്പോഴേക്കും അനീഷ് വിമാനത്താവളത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അനീഷിനെ പിടികൂടി കസ്റ്റംസ് ഇന്റലിജന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണക്കടത്തിനായി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഒത്താശ ചെയ്യുന്നതായി ഡി.ആര്‍.ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നാണ് തനിക്ക് സ്വര്‍ണം ലഭിച്ചതെന്നായിരുന്നു അനീഷ് ആദ്യം പറഞ്ഞത്. എന്നാല്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് അനീഷ് സ്വര്‍ണം വാങ്ങുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

മൊബൈല്‍ ഫോണിന്റെ രൂപത്തിലാണ് 84 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. അഞ്ചാമത്തെ തവണയാണ് വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അനീഷിന് സ്വര്‍ണം കൈമാറിയ യാത്രക്കാരന് വേണ്ടി ഇന്റലിജന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Airport official caught while trying to smuggle gold, Thiruvananthapuram, News, Mobile Phone, Police, Arrested, Customs, Airport, Gold, Seized, Kerala.