Follow KVARTHA on Google news Follow Us!
ad

'കരുണാകരന്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുണ്ടായിരുന്നത് കെ എം മാണിക്ക്'

കരുണാകരന്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുണ്ടായിരുന്നത് കെ എം മാണിക്കായിരുന്നുവെന്ന് അഡ്വ. എ ജയശങ്കര്‍. കഴിവും പ്രാപ്തിയും വെച്ച് നോക്കുകയാണെങ്കില്‍Kerala, K.M.Mani, Politics, Kottayam, Death, Condolence, Thiruvananthapuram, Adv. Jayashankar on KM Mani
തിരുവനന്തപുരം: (www.kvartha.com 09.04.2019) കരുണാകരന്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുണ്ടായിരുന്നത് കെ എം മാണിക്കായിരുന്നുവെന്ന് അഡ്വ. എ ജയശങ്കര്‍. കഴിവും പ്രാപ്തിയും വെച്ച് നോക്കുകയാണെങ്കില്‍ വലതു പക്ഷത്ത് കരുണാകരന്‍ കഴിഞ്ഞാല്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും അര്‍ഹതയുണ്ടായിരുന്നത് കെ എം മാണിക്കായിരുന്നുവെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

വലിയൊരു പാര്‍ലമെന്റേറിയനും ഭരണ മികവുള്ള ഒരു മന്ത്രിയുമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. അവസാനകാലത്ത് അദ്ദേഹത്തിന് അപഹാരമായി വന്ന ചില വിവാദങ്ങളുടെ നിഴലില്‍ ഒതുക്കാവുന്ന ഒരു ചരിത്രമല്ല മാണിയുടേതെന്നും സ്തുത്യര്‍ഹമായ രാഷ്ട്രീയ സേവനമായിരുന്നു അദ്ദേഹത്തിന്റേതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു രാഷ്ട്രീയ നിരീക്ഷകനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ അസ്തമയകാലത്ത് താന്‍ പലപ്പോഴും അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും, അതിലൊക്കെയും ബഹുമാനത്തിന്റെ ഒരംശം നിലനിനിര്‍ത്തിയിരുന്നു. തന്റെ ജീവിതത്തില്‍ കെ എം മാണിക്ക് അദ്ദേഹം അര്‍ഹിക്കുന്ന ഒരു അംഗീകാരം കിട്ടിയിട്ടില്ല എന്നും ജയശങ്കര്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കെ എം മാണി വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെയായിരുന്നു മരണം.



Keywords: Kerala, K.M.Mani, Politics, Kottayam, Death, Condolence, Thiruvananthapuram, Adv. Jayashankar on KM Mani.