Follow KVARTHA on Google news Follow Us!
ad

ന്യൂഇയര്‍ ദിനത്തില്‍ കേരളത്തില്‍ ചാവേറാക്രമണം പ്ലാന്‍ ചെയ്തതായി അറസ്റ്റിലായ റിയാസ് മൊഴി നല്‍കിയെന്ന് എന്‍ ഐ എ

കഴിഞ്ഞ ന്യൂഇയര്‍ ദിനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ Kochi, News, Religion, Terrorists, Arrested, NIA, Trending, Blast, Kerala,
കൊച്ചി: (www.kvartha.com 30.04.2019) കഴിഞ്ഞ ന്യൂഇയര്‍ ദിനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ ഐസിസ് അനുഭാവികള്‍ പദ്ധതിയിട്ടതായി എന്‍ ഐ എ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശിയായ റിയാസിന്റെ വെളിപ്പെടുത്തല്‍. സ്‌ഫോടനം നടത്താനായി വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കണമെന്ന് തങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് മൊഴി നല്‍കിയതെന്ന് എന്‍ ഐ എ പറയുന്നു.

ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്റാന്‍ ഹാഷീമിന്റെ ആശയങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്ന പാലക്കാട് കൊല്ലംകോട് അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിനെ (28) കഴിഞ്ഞദിവസമാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി ഇയാള്‍ കസ്റ്റഡിയിലായിരുന്നു. റിയാസിനെ ചൊവ്വാഴ്ച കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.

A suspect arrested by NIA from Kerala has admitted to be following Sri Lankan bomber Zahran Hashim, Kochi, News, Religion, Terrorists, Arrested, NIA, Trending, Blast, Kerala

തൊപ്പിയും അത്തറും വിറ്റിരുന്ന റിയാസ് കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എന്‍ ഐ എ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ കുറ്റപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സഹ്റാന്റെ പ്രഭാഷണങ്ങളും വീഡിയോകളും കഴിഞ്ഞ ഒരു വര്‍ഷമായി റിയാസ് പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്തു.

നേരത്തെ ഐസിസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുര്‍ റാഷീദുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വളപട്ടണം ഐസിസ് കേസില്‍ പ്രതിയും സിറിയയില്‍ കഴിയുന്ന അബ്ദുള്‍ ഖയൂം എന്നയാളുമായി നിരന്തരം ഓണ്‍ലൈന്‍ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കസ്റ്റഡിയിലുള്ള മറ്റ് നാലു പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A suspect arrested by NIA from Kerala has admitted to be following Sri Lankan bomber Zahran Hashim, Kochi, News, Religion, Terrorists, Arrested, NIA, Trending, Blast, Kerala.