Follow KVARTHA on Google news Follow Us!
ad

കരാര്‍ രേഖയില്‍ കൃത്രിമവും വിശ്വാസ വഞ്ചനയും ; മലയാളികള്‍ക്ക് കുവൈത്തില്‍ ഒരുവര്‍ഷം വീതം തടവ്

കരാര്‍ രേഖയില്‍ കൃത്രിമവും വിശ്വാസ വഞ്ചനയും കാട്ടി എന്ന കുറ്റത്തിന് മലയാളികള്‍ക്ക് Kuwait, News, Cheating, Court, Gulf, Malayalees, World,
കുവൈത്ത് സിറ്റി: (www.kvartha.com 17.04.2019) കരാര്‍ രേഖയില്‍ കൃത്രിമവും വിശ്വാസ വഞ്ചനയും കാട്ടി എന്ന കുറ്റത്തിന് മലയാളികള്‍ക്ക് കുവൈത്തില്‍ ഒരുവര്‍ഷം വീതം തടവ്. ചങ്ങനാശേരി സ്വദേശി ജയകൃഷ്ണന്‍ നായര്‍, ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവര്‍ക്കാണ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്.

കള്ളസാക്ഷി പറഞ്ഞുവെന്നതിന് സ്വദേശിക്ക് രണ്ടുമാസം തടവ് വിധിച്ച കോടതി മറ്റൊരു പ്രതിയായ ഷാജന്‍ ജോസഫ് പീറ്ററെ വിട്ടയച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയില്‍ മാനേജര്‍ ആയിരുന്നു ജയകൃഷ്ണന്‍ നായര്‍.

2 Malayali's get's one year imprisonment in Kuwait, Kuwait, News, Cheating, Court, Gulf, Malayalees, World

 പദവി ദുരുപയോഗം ചെയ്ത് കരാര്‍ രേഖകളില്‍ കൃത്രിമം ഉണ്ടാക്കി വഞ്ചിച്ചുവെന്ന് തെളിഞ്ഞതിനാലാണ് ശിക്ഷ. സമാനമായ മറ്റൊരു കേസില്‍ ജയകൃഷ്ണന്‍ നായര്‍ക്കും സ്വദേശിക്കും ഉപാധികളോടെ കോടതി നേരത്തെ രണ്ടുമാസം തടവ് വിധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Malayali's get's one year imprisonment in Kuwait, Kuwait, News, Cheating, Court, Gulf, Malayalees, World.