Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ തര്‍ക്കത്തിനിടെ ഹൃദയാഘാതമുണ്ടായി സുഹൃത്ത് മരിച്ചു; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബൈയില്‍ തര്‍ക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് Dubai, News, World, Arrested, Police, hospital, Court
ദുബൈ: (www.kvartha.com 31.03.2019) ദുബൈയില്‍ തര്‍ക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സുഹൃത്ത് മരിച്ചു. ഇന്ത്യക്കാരന് ദുബായ് കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 2000 ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും. തന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. സംഭവ സമയത്ത് താന്‍ മദ്യപിച്ചിരുന്നതായും സമ്മതിച്ചു.

കേസിന് ആസ്പദമായ സംഭവം നടന്നത് ജനുവരി 18ന് അല്‍ മുഹൈസിനയിലെ ലേബര്‍ ക്യാമ്പിലാണ്. രണ്ട് പേരും തര്‍ക്കിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ബോധരഹിതാനായി വീണ സുഹൃത്തിനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ വഴക്കിടുന്നത് കണ്ടുവെന്നും എന്നാല്‍ അല്‍പസമയം കഴിഞ്ഞ് ഒരാള്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി.

Worker jailed for causing man's death in Dubai brawl, Dubai, News, World, Arrested, Police, hospital, Court

ഇതോടെയാണ് അല്‍ ഖുസൈസ് പോലീസ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഹൃദയാഘാതമാണ് മരണ കാരണമെന്നും ഇയാള്‍ക്ക് നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. 15 ദിവസത്തിനകം വിധിക്കെതിരെ ഇയാള്‍ക്ക് അപ്പീല്‍ നല്‍കാനാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Worker jailed for causing man's death in Dubai brawl, Dubai, News, World, Arrested, Police, hospital, Court.