Follow KVARTHA on Google news Follow Us!
ad

തൊടുപുഴയിലെ കൊടും ക്രൂരത: അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മസ്തിഷ്‌ക്ക മരണത്തിന് കീഴടങ്ങി

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് Thodupuzha, News, Trending, Treatment, Injured, Crime, Criminal Case, attack, Dead, Obituary, Kerala,
കോലഞ്ചേരി: (www.kvartha.com 30.03.2019) തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി ആശങ്കാ ജനകമായി തുടരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്.

ഇനി പ്രതീക്ഷയില്ലെന്നും കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കുട്ടി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 Thodupuzha boy critical after assault by stepfather, Thodupuzha, News, Trending, Treatment, Injured, Crime, Criminal Case, attack, Dead, Obituary, Kerala

തലച്ചോറിലേക്ക് രക്തം എത്തുന്നത് 90 ശതമാനത്തോളം നിലച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്തരികമായി നിരവധി രക്തസ്രാവം ഉണ്ടായിട്ടുണ്ട്. നിര്‍ണായകമായ 48 മണിക്കൂര്‍ അതിജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ക്രൂരമായ മര്‍ദനമാണ് കുട്ടിക്ക് അനുഭവിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 മണിക്കൂറിന് ശേഷം നടത്തിയ സ്‌കാനിങ്ങില്‍ പോലും സ്ഥിതി കൂടുതല്‍ മോശമായി മാറുന്നതായാണ് കാണുന്നത്.

പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൈ കാലുകള്‍ അനക്കുന്നതിനോ സ്വന്തമായി ശ്വസിക്കുന്നതിനോ കഴിയുന്നില്ലെന്നും അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ പറഞ്ഞു. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുട്ടി കട്ടിലില്‍ നിന്നും വീണെന്നാണ് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ സംശയം തോന്നിയ ആശപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പി.ആര്‍.ഒ പുത്തന്‍കുരിശ് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് അരുണ്‍ ആനന്ദിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസിനു കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ശനിയാഴ്ച മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും.

അതേസമയം കുട്ടിയുടെ നാലുവയസുകാരനായ അനിയനേയും അരുണ്‍ ഉപദ്രവിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ ദേഹത്തും മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ട്. പല്ലും കൊഴിഞ്ഞിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thodupuzha boy critical after assault by stepfather, Thodupuzha, News, Trending, Treatment, Injured, Crime, Criminal Case, attack, Dead, Obituary, Kerala.