Follow KVARTHA on Google news Follow Us!
ad

ഭാര്യയെ വിവാഹം കഴിക്കാന്‍ ഹോട്ടല്‍ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന് ജീവപര്യന്തം തടവ്

ഭാര്യയെ വിവാഹം കഴിക്കാന്‍ ഹോട്ടല്‍ജീവനക്കാരനെ തട്ടിക്കൊണ്ടുNew Delhi, News, Crime, Criminal Case, Murder, Supreme Court of India, Life Imprisonment, National,
ന്യൂഡല്‍ഹി: (www.kvartha.com 29.03.2019) ഭാര്യയെ വിവാഹം കഴിക്കാന്‍ ഹോട്ടല്‍ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യയിലെ പ്രമുഖ റസ്‌റ്റോറന്റ് ശൃംഖലയായ ശരവണ ഭവന്‍ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. 2019 ജൂലൈ ഏഴിന് മുന്‍പ് കീഴടങ്ങണമെന്നും രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു.

നേരത്തേ മദ്രാസ് ഹൈക്കോടതിയും രാജഗോപാലിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ രാജഗോപാല്‍ കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Supreme Court Confirms Life Term For Saravana Bhavan Owner In Murder Case, New Delhi, News, Crime, Criminal Case, Murder, Supreme Court of India, Life Imprisonment, National

ശരവണഭവന്റെ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജഗോപാലിന് നിലവില്‍ രണ്ടു ഭാര്യമാരുള്ളതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ ജീവജ്യോതി തയ്യാറായില്ല.

തുടര്‍ന്ന് 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. ഇതോടെ രാജഗോപാലിന്റെ പ്രതികാരബുദ്ധി വര്‍ധിച്ചു. തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തുന്നത് പതിവായി. ഒടുവില്‍ നിരന്തര ഭീഷണിയെ തുടര്‍ന്ന് 2001ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാള്‍ മലയിലെ വനത്തിനുള്ളില്‍ മറവുചെയ്തു.

ഇന്ത്യയില്‍ മാത്രം 25ശാഖകളുള്ള ശരവണ ഭവന്‍ റെസ്‌റ്റോറന്റിന് യു.എസ്, യു.കെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങി 20 ഓളം രാജ്യങ്ങളില്‍ സ്ഥാപനങ്ങളുണ്ട്.


Keywords: Supreme Court Confirms Life Term For Saravana Bhavan Owner In Murder Case, New Delhi, News, Crime, Criminal Case, Murder, Supreme Court of India, Life Imprisonment, National.