Follow KVARTHA on Google news Follow Us!
ad

ഫീസ് അടയ്ക്കാത്തതിന് രണ്ട് കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവം; ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു

ഫീസ് അടയ്ക്കാത്തതിന് രണ്ട് കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും Thiruvananthapuram, News, Kerala, Child, school, Children., Education, Case, Examination, Complaint
തിരുവനന്തപുരം: (www.kvartha.com 31.03.2019) ഫീസ് അടയ്ക്കാത്തതിന് രണ്ട് കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു. എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥികള്‍ അവസാന ഗഡു ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു പരാതി.

സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ പി സുരേഷ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളിലെത്തിയ കുട്ടികളെ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കാതെ പുറത്തിറക്കി നിര്‍ത്തിയെന്ന മാധ്യമവാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കേസ്.


Keywords: Students made to stand in sun for not paying fees; case registered against school management, Thiruvananthapuram, News, Kerala, Child, school, Children., Education, Case, Examination, Complaint.