Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയെ പിന്തുണച്ച് മകള്‍ സോനാക്ഷി സിന്‍ഹ; അച്ഛന്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് താരം

ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ New Delhi, News, Politics, Congress, BJP, Trending, Lok Sabha, Election, Controversy, Actress, Actor, Cinema, Entertainment, National,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2019) ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മകളും ബോളിവുഡ് നടിയുമായ സോനാക്ഷി സിന്‍ഹ രംഗത്ത്. എന്റെ അഭിപ്രായത്തില്‍ അച്ഛന്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ വളരെ വൈകി എന്നും ഈ തീരുമാനം വളരെ നേരത്തെ ആകാമെന്നുമായിരുന്നു സോനാക്ഷിയുടെ പ്രതികരണം.

'ബി.ജെ.പിയുടെ ആരംഭകാലഘട്ടം മുതല്‍ തന്നെ പാര്‍ട്ടിയില്‍ അംഗമായിരുന്നു അച്ഛന്‍. ജയപ്രകാശ് നാരായണന്‍, വാജ്പേയി, അദ്വാനി എന്നിവര്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും അദ്ദേഹത്തോട് വളരെ ബഹുമാനമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോഴത്തെ നേതൃത്വത്തിന്.

 "Should Have Done It Long Ago": Sonakshi Sinha On Father Quitting BJP, New Delhi, News, Politics, Congress, BJP, Trending, Lok Sabha, Election, Controversy, Actress, Actor, Cinema, Entertainment, National

 ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സോനാക്ഷിയുടെ പ്രതികരണം. ലോക്‌സഭയിലെ ബിജെപി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ തന്നോടുള്ള അവഗണന കാരണം കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. ഏപ്രില്‍ ആറിനു സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഡി സര്‍ക്കാരിനെതിരെ കഴിഞ്ഞ കുറച്ചു കാലമായി രൂക്ഷവിമര്‍ശനം ഉന്നയിക്കാറുള്ള സിന്‍ഹ ബി.ജെ.പി ക്യാമ്പിലെ കരടായി തുടരുന്നതിനിടെയാണ് താന്‍ പാര്‍ട്ടി വിടുകയാണെന്നുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. 10 വര്‍ഷമായി സിന്‍ഹ എം.പിയായി തുടരുന്ന ബിഹാറിലെ പാട്നയില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതോടെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് സിന്‍ഹ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിയുടെ പാട്‌നാ റാലിയില്‍ സിറ്റിംഗ് എം.പിയായ തന്നെ ക്ഷണിക്കാതിരുന്നപ്പോള്‍ തന്നെ സിന്‍ഹയ്ക്ക് അത് മനസിലായി. എന്തുവന്നാലും പാട്‌ന വിട്ട് ഒരു കളിയിമില്ലെന്ന് സിന്‍ഹ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിമാറ്റത്തിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിനൊപ്പമുള്ള ചിത്രവും സിന്‍ഹ ട്വിറ്ററില്‍ പങ്കുവച്ചു.'രാഹുല്‍ വളരെ പ്രോല്‍സാഹനം നല്‍കുന്ന പോസിറ്റീവ് വ്യക്തിയാണ്. ബിജെപിക്കെതിരെ നടത്തിയ കലാപം അന്തസ്സോടെയായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. എന്നേക്കാള്‍ ഇളയ ആളാണെങ്കിലും രാജ്യത്തെ ജനകീയ നേതാവാണ്. നെഹ്‌റുഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്ന ആളാണു ഞാന്‍. രാജ്യം കെട്ടിപ്പടുക്കുന്നവരായാണു അവരെ കാണുന്നത്. വേദനയോടെയാണു ബിജെപിയില്‍നിന്നു പുറത്തേക്കു പോകുന്നത്' എന്നും സിന്‍ഹ പറഞ്ഞു.

സാഹചര്യമെന്തായാലും പട്‌ന സാഹിബ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്നു സിന്‍ഹ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും മോഡി, അമിത് ഷാ എന്നിവരുടെ ശൈലിയെയും രൂക്ഷഭാഷയിലാണു സിന്‍ഹ വിമര്‍ശിച്ചിരുന്നത്. എന്നിട്ടും അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന സിന്‍ഹയെ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ മോഡി അവഗണിച്ചതോടെയാണു പിണക്കത്തിന് ആക്കം കൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Should Have Done It Long Ago": Sonakshi Sinha On Father Quitting BJP, New Delhi, News, Politics, Congress, BJP, Trending, Lok Sabha, Election, Controversy, Actress, Actor, Cinema, Entertainment, National.