» » » » » » » » » » » » » » » » » » മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍; മുന്നോട്ട് കുതിച്ച് ഇന്ത്യന്‍ കറന്‍സി

ന്യൂഡല്‍ഹി: (www.kvartha.com 20.03.2019) ഇന്ത്യന്‍ കറന്‍സി കുതിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യം അധികാരത്തിലേറുമെന്ന വിവിധ സര്‍വേ ഫലങ്ങളാണ് രൂപയ്ക്ക് മുതല്‍കൂട്ടായത്. ഇതിന്റെ ചുവടു പിടിച്ച് പ്രാദേശിക തലങ്ങളിലെ ഓഹരി ക്രയവിക്രയങ്ങളും ക്രമാനുഗതമായി വര്‍ധിക്കുകയായിരുന്നു.

അടുത്തിടെ വരെ ഏഷ്യയിലെ ഏറ്റവും മോശം കറന്‍സി എന്ന ചീത്തപ്പേരാണ് ഇന്ത്യന്‍ കറന്‍സിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ രൂപ ഏഷ്യയിലെ മികച്ച കറന്‍സിയായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്.

 Rupee just went from Asia's worst to best currency,New Delhi, News, Politics, Business, Bank, Banking, Survey, Media, NDA, Asia, Narendra Modi, Lok Sabha, Election, Trending, National.

മോഡി തന്നെ അധികാരത്തിലേറുകയാണെങ്കില്‍ രൂപ ഇനിയും നില മെച്ചപ്പെടുത്തുമെന്ന് കറന്‍സി സ്ട്രാറ്റജിസ്റ്റും സിംഗപ്പൂരിലെ സ്‌കോട്ടിയ ബാങ്ക് ഉദ്യോഗസ്ഥനുമായ ഗാവോ കി വ്യക്തമാക്കുന്നു. മാര്‍ച്ച് 18 വരെ 3.3 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശികള്‍ വാങ്ങി കൂട്ടിയത്. കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം ഇതില്‍ 1.4 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ദേശീയ മാധ്യമങ്ങളടക്കം നടത്തിയ സര്‍വേയില്‍ 272 സീറ്റു നേടി ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ വീണ്ടും അധികാരത്തിലേറുമെന്ന പ്രവചനമാണ് നടത്തിയത്. തെരഞ്ഞെടുപ്പില്‍ ബാലാകോട്ട് എയര്‍സ്ട്രൈക്ക് അടക്കം പലസാഹചര്യങ്ങളും മോഡിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ജനുവരിയില്‍ ആയിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവചിച്ചതിനേക്കാള്‍ 21 സീറ്റോളം എന്‍.ഡി.എയ്ക്ക് കുറഞ്ഞേനെയെന്നും സര്‍വേ പറയുന്നു. അതിനു ശേഷം ജനപ്രിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയ ബഡ്ജറ്റും, ബാലാക്കോട്ട് ആക്രമണവുമെല്ലാം കാര്യങ്ങള്‍ മാറ്റിമറിച്ചെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rupee just went from Asia's worst to best currency,New Delhi, News, Politics, Business, Bank, Banking, Survey, Media, NDA, Asia, Narendra Modi, Lok Sabha, Election, Trending, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal