Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടിയ കേസില്‍ അഞ്ച് കൊടുംകുറ്റവാളികള്‍ അറസ്റ്റില്‍; സംഘം വശീകരിച്ച് പീഡിപ്പിച്ചത് 200ഓളം പെണ്‍കുട്ടികളെ, സംഭവം ഏറ്റെടുത്ത് തമിഴ്‌നാട് രാഷ്ട്രീയം

പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു പണംതട്ടിയ കേസിലെ Tamilnadu, News, National, Crime, Arrest, Case, Police, Lok Sabha, Police, Election, Politics, Complaint, Molestation
കോയമ്പത്തൂര്‍: (www.kvartha.com 14.03.2019) പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു പണംതട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുനാവക്കരശ്, ശബരീരാജന്‍, സതീഷ്, വസന്തകുമാര്‍, നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പതിനൊന്നുകാരിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. 'ബാര്‍' നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകന്‍ പ്രതികള്‍ക്ക് പിന്തുണയായി ചേര്‍ന്നതിനാല്‍ പ്രശ്‌നം രാഷ്ടീയപരമായും വിവാദമായിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വിഷയം ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു കഴിഞ്ഞു. 'ഇതിനെ രാഷ്ട്രീയമായി കാണരുത്. ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവിതം ഇവര്‍ തകര്‍ത്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ലോകം അറിയണം' എന്നായിരുന്നു പ്രതികള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചത്.

Pollachi sexual assault case; probe transferred to CBI, Tamilnadu, News, National, Crime, Arrest, Case, Police, Lok Sabha, Police, Election, Politics, Complaint, Molestation

തനിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിനാല്‍ കൊടും കുറ്റവാളികള്‍ക്ക് നേരൊയാണ് വിലങ്ങണിയാന്‍ സാധിച്ചത്. പ്രചാരണം ശരിയെങ്കില്‍ ഇരുനൂറോളം പെണ്‍കുട്ടികളെങ്കിലും ഇവരുടെ ഇരയായിട്ടുണ്ട്. 'അവര്‍ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങള്‍ അവര്‍ വലിച്ചു കീറി. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഞാന്‍ നിലവിളിച്ചപ്പോള്‍ അവര്‍ നടുറോഡില്‍ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ സ്വര്‍ണമാലയും പൊട്ടിച്ചെടുത്തു..' എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

മറ്റ് പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സിബിസിഐഡി ഉദ്യോഗസ്ഥര്‍ പീഡനത്തിനിരയായവര്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ കേസ് കൈകാര്യം ചെയ്ത രീതിയിലെ പാളിച്ചകളും പ്രതികളുടെ കൂട്ടാളികളുടെ ഭാഗത്തു നിന്നുള്ള ഭീഷണിയും കാരണമാകണം ആരും പരാതിയുമായി മുന്നോട്ട് വരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൊള്ളാച്ചിയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നിലും ബ്ലാക്ക്‌മെയില്‍ സംഘമാണോയെന്ന് പരിശോധന നടക്കുന്നു.

പ്രതികളുടെ കയ്യില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ രഹസ്യമൊഴിയെടുക്കാനും പോലീസ് ശ്രമം ആരംഭിച്ചു. സംഭവത്തില്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്.വന്‍ മാഫിയയുടെ സാന്നിധ്യം കേസിലുണ്ടെന്ന് തെളിഞ്ഞതിനാല്‍ സിബിഐക്കു കൈമാറണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Keywords: Pollachi sexual assault case; probe transferred to CBI, Tamilnadu, News, National, Crime, Arrest, Case, Police, Lok Sabha, Police, Election, Politics, Complaint, Molestation.