Follow KVARTHA on Google news Follow Us!
ad

ക്രിമിനല്‍ കേസുകള്‍ രണ്ട്, കൈവശമുള്ള പണം 513 രൂപ; കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശ Kummanam-Rajasekharan, Kerala, News, BJP, Election, Kummanam Rajasekharan, Only 513 rupees in Kummanam's hand
തിരുവനന്തപുരം: (www.kvartha.com 29.03.2019) തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ഡോ. കെ വാസുകിക്കാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും 513 രൂപയാണ് കൈവശമുള്ളതെന്നും കുമ്മനം രാജശേഖരന്‍ പത്രികയ്‌ക്കൊപ്പം നല്‍കിയ ഫോം 26ല്‍ വ്യക്തമാക്കുന്നു.

നല്‍കിയ ഫോം 26ലെ പ്രധാന വിവരങ്ങള്‍ ചുവടെ

1. പേര്: കുമ്മനം രാജശേഖരന്‍
2. വിലാസം: ശക്തി നിവാസ്
ടി.സി. 37/1840(ഓള്‍ഡ്)
ഫോര്‍ട്ട് പി.ഒ.
തിരുവനന്തപുരം
ഫോണ്‍:  9447970315

* കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്ക് ആദായ നികുതി റിട്ടേണില്‍ കാണിച്ചിട്ടുള്ള ആകെ വരുമാനം 31,83,871 രൂപ
* ജീവിത പങ്കാളി  ഇല്ല
* ക്രിമിനല്‍ കേസുകള്‍  2

കേസുകളുടെ സംക്ഷിപ്ത വിവരം
1. പോലീസ് ഉദ്യോഗസ്ഥന്റെ ന്യായപൂര്‍വമായ ആജ്ഞ ധിക്കരിച്ച് പൊതുസ്ഥലത്ത് തടസം സൃഷ്ടിച്ച് നിയമവിരുദ്ധമായി സംഘംചേര്‍ന്നു.
2. പോലീസ് ഉദ്യോഗസ്ഥന്റെ ന്യായപൂര്‍വമായ ആജ്ഞ ധിക്കരിച്ച് പൊതുസ്ഥലത്ത് തടസം സൃഷ്ടിച്ച് നിയമവിരുദ്ധമായി സംഘംചേര്‍ന്നു.

· കൈവശമുള്ള  പണം - 513 രൂപ
· ജംഗമ ആസ്തി - 105232 രൂപ
· കൃഷിഭൂമി - ഇല്ല
· കാര്‍ഷികേതര ഭൂമി - 10 സെന്റ് (പിന്തുടര്‍ച്ചയായി കിട്ടിയത്)
· ഭൂമിയുടെ നടപ്പ് കമ്പോള മൂല്യം - 10 ലക്ഷം രൂപ
· ഉദ്യോഗം - പൊതുപ്രവര്‍ത്തനം
· വിദ്യാഭ്യാസ യോഗ്യത -
എസ്.എസ്.എല്‍.സി
പ്രീ ഡിഗ്രി
ബി.എസ് സി ബോട്ടണി (കേരള സര്‍വകലാശാല)

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എസ് സുശീലനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ നാലു വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത്. അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. എട്ടു വരെ പത്രികകള്‍ പിന്‍വലിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kummanam-Rajasekharan, Kerala, News, BJP, Election, Kummanam Rajasekharan, Only 513 rupees in Kummanam's hand