Follow KVARTHA on Google news Follow Us!
ad

പി കെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍; ഭാര്യക്ക് എട്ട് ബാങ്കുകളില്‍ നിക്ഷേപം, നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍രപ്പിച്ചു. തനിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍ Kerala, News, Election, Trending, P.K.Kunhalikutty, Nomination submitted by PK Kunhalikuty
തിരുവനന്തപുരം: (www.kvartha.com 29.03.2019) മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍രപ്പിച്ചു. തനിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും ഭാര്യക്ക് എട്ട് ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കി. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകള്‍ ഉള്‍പ്പടെയാണിത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ശാഖ, ഇന്റസ്ഇന്റ് മലപ്പുറം ശാഖ, കോട്ടക്കല്‍ സഹകരണ അര്‍ബന്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുല്‍ത്താന്‍ ബത്തേരി, കാത്തലിക് സിറിയന്‍ ബാങ്ക് മലപ്പുറം, ഐസിഐസിഐ ബാങ്ക് മലപ്പുറം എന്നിവിടങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയ്ക്ക് അക്കൗണ്ടുള്ളത്.

സ്വന്തം നാടായ മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബാങ്കിലാണ് കൂടുതല്‍ അക്കൗണ്ടുകള്‍ ഉള്ളത്. ഇവിടെ ഏഴ് അക്കൗണ്ടുകളുണ്ട്. ഇതില്‍ ഒന്ന് കറന്റ് അക്കൗണ്ടാണ്. ഇതില്‍ 5,515 രൂപയാണ് നിക്ഷേപം. എന്നാല്‍ മറ്റ് ആറ് അക്കൗണ്ടുകളില്‍ 31,600 രൂപ, 1,14,520 രൂപ, 30,430 രൂപ, 63,675 രൂപ, 46,900 രൂപ, 15,300 രൂപ എന്നിങ്ങനെയാണ് നിക്ഷേപം. മലപ്പുറത്തെ ട്രഷറിയിലുളള സേവിങ്‌സ് അക്കൗണ്ടില്‍ 2,82,156 രൂപയും തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയില്‍ 13,40,986 രൂപയുമുണ്ട്.

മലപ്പുറത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ഭാര്യയുമൊത്തുള്ള ജോയിന്റ് അക്കൗണ്ടില്‍ 16,13,190.19 രൂപയാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. മലപ്പുറത്ത് ഇന്റസ്ഇന്റ് ബാങ്കിന്റെ ശാഖയിലും ഭാര്യയുമൊത്ത് ജോയിന്റ് അക്കൗണ്ടുണ്ട്. ഇതില്‍ 4,69,916.78 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേതായുളളത്. മലപ്പുറത്ത് ഐസിഐസിഐ ബാങ്കില്‍ 3,61,645.39 രൂപയുമുണ്ട്. ഇതേ ബാങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പുതിയതായി ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. അതില്‍ 4,05,000 രൂപയാണ് നിക്ഷേപം.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള മറ്റൊരു അക്കൗണ്ടില്‍ 40,383 രൂപയുടെ നിക്ഷേപമുണ്ട്. ഇവയ്ക്ക് എല്ലാം പുറമെ ഡല്‍ഹിയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചില്‍ 9,63,061.20 രൂപയും ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, P.K.Kunhalikutty, Nomination submitted by PK Kunhalikuty