Follow KVARTHA on Google news Follow Us!
ad

എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ കെട്ട് റോഡരികില്‍; ഓഫീസ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ കെട്ട്News, Education, Suspension, Students, Examination, Police, Thiruvananthapuram, school, Kerala,
പേരാമ്പ്ര: (www.kvartha.com 15.03.2019) എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ കെട്ട് റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

സിബിയെ കൂടാതെ ഹെഡ്മിസ്ട്രസ് പുഷ്പലതയേയും ഡ്യൂട്ടി ചാര്‍ജ് സജിജോസഫിനെയും പരീക്ഷാ ചുമതലകളില്‍നിന്ന് മാറ്റി നിറുത്തി. ഉപ വിദ്യാഭ്യാസ ഡയറക്ടറാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Loss of answer sheets: School staff suspended, News, Education, Suspension, Students, Examination, Police, Thiruvananthapuram, School, Kerala.

കഴിഞ്ഞ ദിവസം നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടാണ് കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ കുറ്റിവയലില്‍ നിന്നു നാട്ടുകാരന് ലഭിച്ചത്. 55 കുട്ടികള്‍ ഇവിടെ പരീക്ഷ എഴുതിയിരുന്നു. 3.30ന് കഴിഞ്ഞ പരീക്ഷയുടെ ഉത്തര പേപ്പറുകളാണ് പോസ്റ്റ് ചെയ്യാനായി ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട്ടേക്ക് ബൈക്കില്‍ കൊണ്ടുപോകും വഴി നഷ്ടമായത്.

വഴിയില്‍ വീണുകിടന്ന ഉത്തരക്കടലാസ് കിട്ടിയ നാട്ടുകാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തി ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങി. ഇതിനിടെ കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. സിബിയെ പരീക്ഷാ ജോലികളില്‍ നിന്ന് കഴിഞ്ഞ ദിവസം തന്നെ മാറ്റി നിറുത്തിയിരുന്നു. പോലീസ് കാവലില്‍ സ്‌കൂളില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോസ്റ്റ് ചെയ്തു .


Keywords: Loss of answer sheets: School staff suspended, News, Education, Suspension, Students, Examination, Police, Thiruvananthapuram, School, Kerala.