Follow KVARTHA on Google news Follow Us!
ad

സീറ്റ് നിഷേധിച്ചതോടെ കെ വി തോമസും ഇടയുന്നു; ഹൈബി ഈഡനെ പിന്തുണക്കുമോ അതോ ബിജെപിയിലേക്കോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും മറുപടി

എറണാകുളത്ത് സീറ്റ് നിഷേധിച്ചതോടെ സിറ്റിംഗ് എംപി കെ വി തോമസും ഇടയുന്നു. ഹൈബി ഈഡനെ പിന്തുണക്കുമോ അതോ Kerala, News, Election, Trending, K.T. Thomas, KV Thomas on LS seat issue
കൊച്ചി: (www.kvartha.com 16.03.2019) എറണാകുളത്ത് സീറ്റ് നിഷേധിച്ചതോടെ സിറ്റിംഗ് എംപി കെ വി തോമസും ഇടയുന്നു. ഹൈബി ഈഡനെ പിന്തുണക്കുമോ അതോ ബിജെപിയിലേക്കോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപി ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും ബിജെപി നേതാക്കളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala, News, Election, Trending, K.T. Thomas, KV Thomas on LS seat issue

എറണാകുളത്ത് രണ്ടാമൂഴം പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് സീറ്റ് നിഷേധിച്ചത്. പകരം ഹൈബി ഈഡന്‍ മത്സരിക്കും. കെ വി തോമസിനായി ചുവരെഴുത്തടക്കമുള്ള പ്രചരണങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. തീരുമാനത്തില്‍ ദുഖമുണ്ടെന്നും നല്ലൊരു സാമാജികനായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രായമായത് തെറ്റല്ലെന്നും ആകാശത്ത് നിന്ന് പൊട്ടിവീണതല്ലെന്നും കെ വി തോമസ് പറഞ്ഞു.

എറണാകുളത്തിന്റെ മുക്കും മൂലയും അറിയുന്ന നേതാവാണ് ഞാന്‍. എനിക്ക് ഈ ദൗത്യം ഏല്‍പ്പിക്കുമ്പോള്‍ കുറച്ച് നിയമസഭ മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചുകൊണ്ടിരുന്നത്. അതിനൊരു മാറ്റം വരുത്താനും നിരവധി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ആധിപത്യമുണ്ടാക്കാനും എനിക്ക് സാധിച്ചു. തീരുമാനത്തില്‍ ഏറെ ദുഖമുണ്ട്. എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് വ്യക്തമാക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സീറ്റ് നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് ഒരുപാട് ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും താന്‍ തുടങ്ങിവെച്ച പല പദ്ധതികളും പൂര്‍ത്തിയാക്കി മാത്രമേ താന്‍ പിന്‍വാങ്ങുകയുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു. സംസ്ഥാന നേതാക്കളാണ് എതിര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അനുനയിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. സംസാരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

അതേസമയം കെ വി തോമസിനെ ഒഴിവാക്കിയതല്ലെന്നും പാര്‍ട്ടി അദ്ദേഹത്തിന് വലിയ ചുമതല നല്‍കുമെന്നും സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ പറഞ്ഞു. കെ വി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും താന്‍ മത്സരരംഗത്തിറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, K.T. Thomas, KV Thomas on LS seat issue