പിതാവ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ സമയത്ത് കാറിലിരുന്ന മകള്‍ കാമുകനൊപ്പം ഒളിച്ചോടി

പിതാവ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ സമയത്ത് കാറിലിരുന്ന മകള്‍ കാമുകനൊപ്പം ഒളിച്ചോടി

കുവൈത്ത് : (www.kvartha.com 15.03.2019) പിതാവ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ സമയത്ത് കാറിലിരുന്ന മകള്‍ കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജോര്‍ദാനിയന്‍ പ്രവാസിയായ പിതാവ് ഫിന്റാസ് പോലീസില്‍ പരാതി നല്‍കി.

മകളെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി . പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി. അല്‍ റായ് ഡെയ്‌ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Kuwait - Missing Jordanian girl found with her boyfriend,Kuwait, News, Missing, Eloped, Complaint, Police, Gulf, World, Eloped.

മക്കളെയും ഭാര്യയേയും കാറിലിരുത്തിയിട്ട് പിതാവ് പ്രാര്‍ത്ഥിക്കാന്‍ പള്ളിയിലേക്ക് പോകുകയും കുറച്ച് സമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ പെണ്‍കുട്ടിയെ കാറിലിരുത്തി മറ്റ് മക്കളെയും കൊണ്ട് അടുത്തുള്ള കടയിലും പോയിരുന്നു. 

ഈ സമയം മുതലെടുത്താണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. കമിതാക്കള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് . ഇരുവരേയും പോലീസ് ചോദ്യം ചെയ്യുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait - Missing Jordanian girl found with her boyfriend,Kuwait, News, Missing, Eloped, Complaint, Police, Gulf, World, Eloped.
ad