Follow KVARTHA on Google news Follow Us!
ad

സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിന് ശരീരത്തില്‍ ധരിക്കാവുന്ന തരത്തിലുള്ള സംവിധാനം വികസിപ്പിച്ചെടുത്ത ഡോ. സീമ ഇരട്ട പുരസ് ക്കാര നിറവില്‍

സി-മെറ്റ് തൃശൂര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. സീമ അന്‍സാരിയ്ക്ക് ഇത്Kochi, News, Health, Health & Fitness, Technology, Message, Secret, Researchers, Patient, Award, Kerala,
കൊച്ചി: (www.kvartha.com 30.03.2019) സി-മെറ്റ് തൃശൂര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. സീമ അന്‍സാരിയ്ക്ക് ഇത് ഇരട്ട പുരസ്‌ക്കാരത്തിന്റെ വര്‍ഷം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡി.എസ്.ടി) നല്‍കുന്ന ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ദേശീയ അവാര്‍ഡും (എന്‍ എ ഡബ്ല്യു ഡി) വനിതാ ശിശുക്ഷേമ മന്ത്രാലയം വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ആയ 'നാരീശക്തി പുരസ്‌ക്കാര'വുമാണ് ഡോ. സീമയെ തേടിയെത്തിയത്.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നുമാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നാണ് ഡോ. സീമ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കിയത്. ആരംഭത്തില്‍ തന്നെ സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിന് ശരീരത്തില്‍ ധരിക്കാവുന്ന തരത്തിലുള്ള സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് ഡോ. സീമ പുരസ്‌ക്കാരത്തിനര്‍ഹയായത്.

Kerala scientist wins Nari Shakti Puraskar for developing bra that diagnoses breast cancer, Kochi, News, Health, Health & Fitness, Technology, Message, Secret, Researchers, Patient, Award, Kerala

തികച്ചും രഹസ്യമായി ധരിച്ചു നടക്കാവുന്ന, അണുവികിരണമില്ലാത്ത വളരെ ചെലവു കുറഞ്ഞ രോഗ നിര്‍ണയ ഉപകരണമാണ് ഡോ. സീമയുടേത്. നിലവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങളുടെ സ്ഥാനത്ത്, പരമാവധി 50,000 രൂപ വരെ ചെലവു വരുന്ന പൊതു വിവര സമ്പാദന സംവിധാനത്തിനു പുറമേ രോഗിയ്ക്കു ധരിക്കാവുന്ന ഉപകരണത്തിന് കേവലം 400-500 രൂപയാണ് വില.

അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന എന്‍.എ.ഡബ്ല്യു.ഡി അവാര്‍ഡ് ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് ജവഹര്‍ലാര്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഡി എസ് ടി സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മയില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.

എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയടക്കം സി-മെറ്റിന്റെ നിരവധി കണ്ടുപിടുത്തങ്ങളില്‍ ഡോ. സീമ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ പരേതനായ അന്‍സാരിയുടെയും ശ്രീദേവിയുടെയും മകളാണ്. ഭര്‍ത്താവ് രാജന്‍ എം.പി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala scientist wins Nari Shakti Puraskar for developing bra that diagnoses breast cancer, Kochi, News, Health, Health & Fitness, Technology, Message, Secret, Researchers, Patient, Award, Kerala.