Follow KVARTHA on Google news Follow Us!
ad

സൂര്യപ്രകാശത്തിലെ യു വി ഇന്‍ഡക്‌സ് ഉയരുന്നു; പത്ത് മിനിറ്റ് വെയിലേറ്റാലും പൊള്ളലുണ്ടാകുമെന്ന് വിദഗ്ധര്‍

സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ യു വി ഇന്‍ഡക്‌സ് ഉയരുന്നു. സൂര്യരശ്മികളില്‍ നിന്നുള്ളThiruvananthapuram, News, Kerala, Technology, Health
തിരുവനന്തപുരം: (www.kvartha.com 31.03.2019) സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ യു വി ഇന്‍ഡക്‌സ് ഉയരുന്നു. സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തി നില്‍ക്കുന്നു. അതിനാല്‍ തന്നെ പത്ത് മിനിറ്റ് വെയിലത്ത് നിന്നാലും പൊള്ളലുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യു വി ഇന്‍ഡക്‌സിലാണ് സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത്. ഇതിന്റെ തോത് പൂജ്യം മുതല്‍ 12 വരെയാണ്. യു വി ഇന്‍ഡക്‌സ് മൂന്നുവരെ മനുഷ്യര്‍ക്ക് പ്രശ്‌നമുണ്ടാക്കില്ല.

എന്നാല്‍ 9ന് മുകളിലായാല്‍ പത്തു മിനിറ്റ് വെയിലേറ്റാല്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാകുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും യു വി ഇന്‍ഡകസ് ഇപ്പോള്‍ 12ന് മുകളിലാണ്. ഓസോണ്‍ പാളികളുടെ കനം കുറഞ്ഞതും, വിളളലുകളുണ്ടായതും യു വി ഇന്‍ഡകസ് ഉയരാന്‍ കാരണമായി. അതിനാല്‍ തന്നെ രാവിലെ 11നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിദ്ഗധര്‍ അറിയിച്ചു.


Kerala reels under extreme heatwave conditions, sun-stroke cases on the rise, Thiruvananthapuram, News, Kerala, Technology, Health

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala reels under extreme heatwave conditions, sun-stroke cases on the rise, Thiruvananthapuram, News, Kerala, Technology, Health.